Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസാ - ടോട്ട് മൂല്യനിർണയ പരീക്ഷ ഒക്ടോബർ 10 ന്

text_fields
bookmark_border
റിസാ - ടോട്ട് മൂല്യനിർണയ പരീക്ഷ ഒക്ടോബർ 10 ന്
cancel

റിയാദ്: സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ (റിസാ) അന്താരാഷ്ട്രതലത്തിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ ലഹരിവിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയുടെ മൂല്യനിർണയ പരീക്ഷ ഒക്ടോബർ 10 ന് സൗദി സമയം വൈകുന്നേരം 7 മണിക്ക് (യു.എ.ഇ - 8 മണി, ഇന്ത്യ - 9:30 ന് ) ഓൺലൈനായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി അധ്യാപകർ, വിദ്യാർഥികൾ, വളണ്ടിയർമാർ എന്നിവർ ഉൾപ്പെടെ 1100 ലധികം പേരാണ് ഇത്തവണ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂല്യനിർണയ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്നവർക്ക് റിസയുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കുന്നതാണ്.

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുമ്പ് തടയുക, ലഹരിക്ക് അടിമപ്പെട്ടവരെ മുൻകൂട്ടി കണ്ടെത്തി വിവിധ ചികിത്സാ പ്രതിരോധ നടപടികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, സമൂഹത്തിൽ തുടർച്ചയായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, കൂടുതൽ ശ്രദ്ധ വേണ്ട മേഖലകളിൽ ജാഗ്രതയോടെ പ്രവർത്തിക്കുക, സർക്കാരിന്റെയും സമാന പ്രവർത്തനങ്ങൾ നടത്തുന്ന മറ്റു സംഘടനകൾക്കും ഒപ്പം സഹകരിച്ച് ലഹരിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് കഴിഞ്ഞ 11 വർഷക്കാലമായി നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലൂടെ 'റിസാ' ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് റിസയുടെ വെബ്സൈറ്റ് (www. risatots. online) സന്ദർശിക്കുകയോ 00 9 1 8301050144 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും റിസാ കൺവീനർ ഡോക്ടർ അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്, പ്രോഗ്രാം കൺസൾട്ടന്റ് ഡോക്ടർ എ.വി ഭരതൻ എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RISA - TOTS Evaluation Exam on October 10
Next Story