'റിസ' ലഹരിവിരുദ്ധ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ദശലക്ഷ സന്ദേശ കാമ്പയിനോടനുബന്ധിച്ച് കുട്ടികൾ, അധ്യാപകർ, സാമൂഹികപ്രവർത്തകർ എന്നിവർക്കായി ലഹരിവിരുദ്ധ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.risatot.online എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈമാസം അഞ്ചിന് വൈകീട്ട് സൗദി സമയം ഏഴുമുതൽ (ഇന്ത്യൻ സമയം രാത്രി 9.30) ഓൺലൈൻ ക്ലാസ് നടക്കും.
ഈമാസം 12ന് വൈകീട്ട് സൗദി സമയം ഏഴുമുതൽ (ഇന്ത്യൻസമയം രാത്രി 9.30) മൂല്യനിർണയ പരീക്ഷയും ഉണ്ടായിരിക്കും. വിജയികൾക്ക് റിസയുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകും. കൂടുതൽ വിവരങ്ങൾക്ക് www.risatot.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 00966-505798298 (ഡോ. അബ്ദുൽഅസീസ്), 0091-9656234007 (നിസാർ കല്ലറ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

