'റിസ' ഓൺലൈൻ വെബിനാർ ഇന്ന്
text_fieldsറിയാദ്: സുബൈർ കുഞ്ഞ് ഫൗണ്ടേഷെൻറ ഓൺലൈൻ ലഹരിവിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയുടെ (റിസ -ടോട്ട്) വെബിനാർ ശനിയാഴ്ച ഒാൺലൈനായി നടക്കും. ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ഉദ്ഘാടനം ചെയ്യും. ഇൗ പരിപാടിക്കായി തയാറാക്കിയ വെബ്സൈറ്റിെൻറ (www.risatot.online) ഉദ്ഘാടനം അരുവിക്കര എം.എൽ.എ കെ. ശബരീനാഥ് തിരുവനന്തപുരത്ത് നിർവഹിച്ചു.
സൗദി സമയം വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ (ഇന്ത്യൻ സമയം രാത്രി 7.30 മുതൽ 9.30 വരെ) നടക്കുന്ന സ്റ്റെപ് വൺ ടോട്ട് സെഷനിൽ മിഡിലീസ്റ്റിലെയും കേരളത്തിലെയും എട്ടുമുതൽ 12 വരെ ഗ്രേഡിലെ കുട്ടികൾക്കും അധ്യാപകർക്കും രജിസ്റ്റർ ചെയ്ത മറ്റു വളൻറിയർമാർക്കും പങ്കെടുക്കാം. റിസയുടെ പരിശീലക വിഭാഗത്തിലെ വിദഗ്ധർ ലഹരിയുടെ വിവിധ ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസെടുക്കും. ഡോ. ഭരതൻ- (മദ്യപാനത്തിെൻറ ദൂഷ്യവശങ്ങൾ), ഡോ. തമ്പി വേലപ്പൻ- (പുകവലിയുടെ അപകടങ്ങൾ), ഡോ. നസീം അഖ്തർ ഖുറൈശി (ലഹരിജന്യ മാനസിക പ്രശ്നങ്ങൾ), ഡോ. അബ്ദുൽ അസീസ് (കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ കണ്ടെത്താം), പത്മിനി യു. നായർ- ലഹരിയുയർത്തുന്ന സാമൂഹികപ്രശ്നങ്ങൾ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.
2015ൽ ആരംഭിച്ച ടോട്ട് പരിപാടി കോവിഡ് വ്യാപനം പരിഗണിച്ച് ആദ്യമായാണ് ഓൺലൈനിലേക്ക് മാറ്റുന്നത്. കൂടുതൽ വിവരങ്ങൾ www.skfoundation.online, www.risatot.online എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
