റിസയുടെ 14-ാംമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിന് തുടക്കമായി
text_fieldsറിയാദ്: അന്താരാഷ്ട്ര എൻ.ജി.ഒ ആയ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ (റിസ) ലഹരിവിരുദ്ധ ബോധവത്ക്കരണപരിപാടിക്ക് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് തുടക്കം കുറിച്ചു . റിസയുടെ ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന 14-ാംമത് 'ദശലക്ഷം സന്ദേശ’ പരിപാടിയുടെ ഇലക്ട്രോണിക് കാമ്പയിൻ ശിശുദിനമായ നവംബർ 14 നാണ് അവസാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹികകൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതുൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണം നടത്തും. വിയന്ന എൻജി ഒ.കമ്മിറ്റി അംഗമെന്ന നിലയിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും പ്രചാരണ പരിപാടികൾ സംഘടി പ്പിക്കും.
ലഹരിയിൽ നിന്നും വിട്ടുനിൽകുവാൻ സഹായകമായ സൂചനകളും ഉപദേശങ്ങളും അടങ്ങിയ 18 വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയ ലഘു ലേഖയും, ഹൃസ്വ ചിത്രവും 46 ഭാഷകളിലുള്ള 'ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുമ്പേ തന്നെ തടയുക !' എന്ന വീഡിയോ സന്ദേശവും പ്രചാരണത്തിനായി തയാറാക്കിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.
കാമ്പയിൻ പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ.വി ഭരതൻ, ക്ലിനിക് ആക്ടിവിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ, സ്‌കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ, കേരള സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻപിള്ള, കമ്മ്യൂണിറ്റി ആക്ടിവിറ്റി കൺവീനർ ജോർജ് കുട്ടി മാക്കുളത്ത്, സൗദി ദമ്മാം റീജിയണൽ കോഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഡോ. സമതാ നായിഡു (ആന്ധ്ര പ്രദേശ് കോഡിനേറ്റർ), മുഹമ്മദ് ഒസാമ (ഒഡീസ), എഞ്ചിനീയർ ജഹീർ (ഐ ടി വിഭാഗം), ജാഫർ തങ്ങൾ, അബ്ദുൽ അസീസ് കടലുണ്ടി, അബ്ദുൽ ഹക്കിം, എന്നിവർ പങ്കെടുത്തു. കാമ്പയിനുമായി സഹകരിക്കാ ൻ താല്പര്യമുള്ള സംഘടനകളും വ്യക്തികളും www.skfoundation.online എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 0091 8301050144 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

