Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി ‘റി​സ’ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ

text_fields
bookmark_border
പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി ‘റി​സ’ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ
cancel
camera_alt?????????? ??????? ?????? ???????????????? ????????????????????????

റി​യാ​ദ്​: സൗ​ദി ദേ​ശീ​യ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ സ​മി​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ 2012 മു​ത​ൽ രാ​ജ്യാ ​ന്ത​ര​ത​ല​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന റി​യാ​ദി​ലെ സു​ബൈ​ർ കു​ഞ്ഞു ഫൗ​ണ്ടേ​ ഷ​ൻ (റി​സ) ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു. ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ ടി​യി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ്ര​തി​ജ്ഞ​യെ​ടു​ത്തു. സൗ​ദി, ഷാ​ർ​ജ, ഒ​മാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. സൗ​ദി​യി​ൽ റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ, ജു​ബൈ​ൽ, ത​ബൂ​ക്ക്, ബു​റൈ​ദ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ, റി​യാ​ദ്​ ഇ​ന്ത്യ​ൻ പ​ബ്ലി​ക്​ സ്​​കൂ​ൾ, റി​യാ​ദി​ലെ അ​ൽ​യാ​സ്മി​ൻ, അ​ലി​ഫ്, യാ​ര, മോ​ഡേ​ൺ, അ​ൽ​ആ​ലി​യ, മി​ഡി​ൽ ഈ​സ്​​റ്റ്, മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്​​റ്റ്, ജി​ദ്ദ​യി​ലെ ത​ലാ​ൽ തു​ട​ങ്ങി​യ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ജ്ഞ​യെ​ടു​ത്തു.


കേ​ര​ള​ത്തി​ലെ ആ​യി​ര​ത്തോ​ളം സ്‌​കൂ​ളു​ക​ളി​ലേ​ക്ക്​ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞാ​വാ​ച​ക​ങ്ങ​ളും ല​ഹ​രി ഉ​പ​ഭോ​ഗം സ്വ​യം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന 10 കാ​ര്യ​ങ്ങ​ള​ട​ങ്ങു​ന്ന ല​ഘു​ലേ​ഖ​യും ഇ-​മെ​യി​ൽ വ​ഴി എ​ത്തി​ക്കു​ക​യും ചെ​യ്​​തെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പോ​സ്​​റ്റ​ർ ഡോ​ക്യു​മ​െൻറ​റി പ്ര​ദ​ർ​ശ​നം, ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് എ​ന്നി​വ​യും ന​ട​ന്നു. സൗ​ദി​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ഷൗ​ക്ക​ത്ത്​ പ​ർ​വേ​ഷ്, ഡോ. ​കെ. റ​ഹ്​​മ​ത്തു​ല്ല, ഗ്രേ​സ് തോ​മ​സ്, ഷ​ബ്‌​ന, ആ​സീ​മ യ​സീ​ദി, ഡോ. ​ഷാ​ൻ പി. ​തോ​മ​സ്, ഹ​നീ​ഫ, ഷാ​ഫി, ഷാ​ന​വാ​സും പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.


ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ഡ്വ. അ​നീ​ർ ബാ​ബു, അ​ബ്​​ദു​ൽ ക​രീം മു​തു​വാ​ട്ടി​ൽ, പി.​കെ ബി​ഷ​ർ, ഡോ. ​എ​സ്. അ​ബ്​​ദു​ൽ അ​സീ​സ്, ഡോ. ​ഭ​ര​ത​ൻ, ഡോ. ​ത​മ്പി, സ​മീ​ർ ഒ​റ്റ​പ്പാ​ലം, ജോ​ർ​ജ് കു​ട്ടി മ​ക്കു​ള​ത്ത്, നി​സാ​ർ ക​ല്ല​റ, സാ​ദി​ഖ് ത​ങ്ങ​ൾ, ഷ​മീ​ർ യൂ​സ​ഫ്, ന​വാ​സ് ചൂ​നാ​ട്, മീ​രാ റ​ഹ്‌​മാ​ൻ, പ​ത്മി​നി യു. ​നാ​യ​ർ, ജ്യോ​തി ബാ​ല​ൻ, നു​ഹ് പാ​പ്പി​നി​ശ്ശേ​രി, സ​ഫ​യ​ർ, അ​ഡ്വ. ആ​സി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​തം ന​ൽ​കി. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​മെ​ന്നും പു​തു ത​ല​മു​റ അ​തി​​െൻറ പി​ടി​യി​ല​ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യു​ടെ സ​ന്ദേ​ശം എ​ല്ലാ​വ​രി​ലും എ​ത്തി​ക്കു​മെ​ന്നും സു​ബൈ​ർ കു​ഞ്ഞു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്‌. അ​ബ്​​ദു​ൽ അ​സീ​സും പ്രോ​ഗ്രാം ക​ൺ​സ​ൽ​ട്ട​ൻ​റ് ഡോ. ​എ.​വി. ഭ​ര​ത​നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newslaharirisa
News Summary - risa-lahari-saudi-gulf news
Next Story