റിസ അന്താരാഷ്ട്ര പ്രസംഗ മത്സരം നാളെ
text_fieldsറിയാദ്: സുബൈർകുഞ്ഞു ഫൗണ്ടേഷെൻറ ലഹരി വിരുദ്ധ പരിപാടിയായ ‘റിസ’യുടെ നേതൃത്വത്തിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരം ശനിയാഴ്ച നടക്കും. സൗദി സമയം വൈകീട്ട് നാല് മുതൽ ഏഴ് വരെ സൂം പ്ലാറ്റ്‌ഫോമിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!’ എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് കാറ്റഗറികളിലായാണ് ഓൺലൈൻ മത്സരം. മലയാളം കാറ്റഗറിയിൽ 15 കുട്ടികൾക്കും, ഇംഗ്ലീഷ് കാറ്റഗറിയിൽ രണ്ട് ക്ലസ്റ്ററുകളിലായി 30 കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിച്ചിട്ടുണ്ട്. സുബൈർകുഞ്ഞ് ഫൗണ്ടേഷെൻറ യൂട്യൂബ് ചാനലിലും റിസ കമ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
സുബൈർകുഞ്ഞു അനുസ്മരണ ദിനമായ ജൂൺ 17-ന് നടക്കുന്ന ഓൺലൈൻ പരിപാടിയിൽ വെച്ച് കേരള മുൻ ഡി.ജി.പി ഋഷിരാജ് സിങ് മത്സരവിജയികളെ പ്രഖ്യാപിക്കും. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8301050144 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

