Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘റി​സ’ പു​ക​വ​ലി...

‘റി​സ’ പു​ക​വ​ലി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ്ങും ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും

text_fields
bookmark_border
risa
cancel

റി​യാ​ദ്: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സു​ബൈ​ർ കു​ഞ്ഞു​ഫൗ​ണ്ടേ​ഷ​ന്റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗ​മാ​യ 'റി​സ' റി​യാ​ദ് ഇ​നീ​ഷ്യേ​റ്റി​വ് എ​ഗെ​യ്ൻ​സ്റ്റ് സ​ബ്സ്റ്റ​ൻ​സ് അ​ബ്യൂ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന പു​ക​വ​ലി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ്ങും മേ​യ് 27 ശ​നി മു​ത​ൽ 31 ബു​ധ​ൻ വ​രെ റി​യാ​ദി​ൽ ന​ട​ക്കും.

മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റ് പേ​ർ​ക്ക് ശ​നി​യാ​ഴ്ച സൗ​ജ​ന്യ പു​ക​യി​ല ഉ​ൽ​പ​ന്ന വ​ർ​ജ​ന കൗ​ൺ​സ​ലി​ങ് ന​ൽ​കും. ബോ​ധ​വ​ത്ക​ര​ണ​വും ‘ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്റെ ദൗ​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ടേ​ബ്ൾ ടോ​ക്കും ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൗ​ദി ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു നി​യ​ന്ത്ര​ണ സ​മി​തി പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ശ​നി ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ റി​യാ​ദി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. സൗ​ജ​ന്യ പു​ക​യി​ല ഉ​ൽ​പ​ന്ന വ​ർ​ജ​ന കൗ​ൺ​സി​ലി​ങ്ങി​നാ​യി https://skfoundation.online/quit-tobacco/ എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ടീം '​റി​സ'​യു​ടെ തു​ട​ർ കൗ​ൺ​സ​ലി​ങ്ങും ചി​കി​ത്സ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യ മേ​യ് 31ന് ​സൗ​ദി അ​റേ​ബ്യ​യി​ലേ​യും മ​റ്റു വി​വി​ധ മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​യും ആ​റ് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഓ​ൺ​ലൈ​ൻ പോ​സ്റ്റ​ർ ര​ച​ന​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

ഇ​തേ മ​ത്സ​രം സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ കേ​ര​ള​ത്തി​ലും സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.skfoundation.online എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ +918301050144 എ​ന്ന വാ​ട്ട്സ്ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ അ​സീ​സ് അ​റി​യി​ച്ചു.

പു​ക​വ​ലി വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘റി​സ’ പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ അ​സീ​സ്, പ്രോ​ഗ്രാം ക​ൺ​സ​ൽ​ട്ട​ൻ​റ് ഡോ. ​ഭ​ര​ത​ൻ, ഡോ. ​ത​മ്പി​വേ​ല​പ്പ​ൻ, ഡോ. ​രാ​ജു വ​ർ​ഗീ​സ്, ഡോ. ​ന​ജീ​ബ്, മീ​രാ റ​ഹ്‌​മാ​ൻ, പ​ത്മി​നി ടീ​ച്ച​ർ, അ​ബ്ദു​ൽ നാ​സ​ർ മാ​ഷ്, ക​രു​ണാ​ക​ര​ൻ പി​ള്ള, നി​സാ​ർ ക​ല്ല​റ, എ​ൻ​ജി​നീ​യ​ർ ജ​ഹീ​ർ, അ​ക്ബ​ർ അ​ലി, ജാ​ഫ​ർ ത​ങ്ങ​ൾ, യൂ​സ​ഫ് കൊ​ടി​ഞ്ഞി, പി.​കെ. സ​ലാം കോ​ഴി​ക്കോ​ട്, സു​ധീ​ർ സ​കാ​ക, ലി​നാ​ദ് ജു​ബൈ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:risaanti smoking dayfree counselling
News Summary - RISA Anti-Smoking Day and Free Counseling on Saturday
Next Story