Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'റിസ' പുകവലി വിരുദ്ധ...

'റിസ' പുകവലി വിരുദ്ധ ദിനാചരണവും സൗജന്യ കൗൺസിലിങ്ങും ശനിയാഴ്ച ആരംഭിക്കും

text_fields
bookmark_border
anti smoking day
cancel

റിയാദ്: അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചു വരുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ ബോധവൽകരണ വിഭാഗമായ 'റിസ' റിയാദ് ഇനീഷ്യേറ്റിവ് എഗൈൻസ്റ്റ് സബ്സ്റ്റൻസ് അബ്യുസ്) സംഘടിപ്പിക്കുന്ന പുകവലി വിരുദ്ധ ദിനാചരണവും സൗജന്യ കൗൺസിലിങ്ങും മേയ് 27 ശനി മുതൽ 31 ബുധൻ വരെ റിയാദിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ശനിയാഴ്ച സൗജന്യ പുകയില ഉൽപന്ന വർജന കൗൺസലിങ് നൽകും. ബോധവൽക്കരണവും 'ലഹരിമുക്ത കേരളം എന്റെ ദൗത്യം' എന്ന വിഷയത്തിൽ ടേബിൾ ടോക്കും ബോധവൽകരണ പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സൗദി ദേശിയ മയക്കുമരുന്നു നിയന്ത്രണ സമിതി പ്രതിനിധി ഉൾപ്പെടെ വിവിധ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പരിപാടി നടക്കുക. ശനി ഉച്ചക്ക് രണ്ട് മുതൽ റിയാദിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ പരിപാടികൾ ആരംഭിക്കും. സൗജന്യ പുകയില ഉൽപ്പന്ന വർജന കൗൺസിലിങ്ങിനായി https://skfoundation.online/quit-tobacco/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടീം 'റിസ'യുടെ തുടർ കൗൺസിലിങ്ങും ചികിത്സാ മാർഗനിർദേശങ്ങളും നൽകുന്നതാണ്. ബോധവൽകരണ പരിപാടികളുടെ ഭാഗമായി പുകയില വിരുദ്ധ ദിനമായ മെയ് 31ന് സൗദി അറേബ്യയിലേയും മറ്റു വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയും ആറ് മുതൽ പത്ത് വരെ ക്ലസുകളിലുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഓൺലൈൻ പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കും. ഇതേ മത്സരം സ്‌കൂളുകൾ തുറക്കുന്ന ആദ്യവാരത്തിൽ തന്നെ കേരളത്തിലും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +918301050144 എന്ന വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അറിയിച്ചു.

പുകവലി വിരുദ്ധ ദിനാചരണ പരിപാടിയുമായി ബന്ധപ്പെട്ട് 'റിസ' പ്രോഗ്രാം കമ്മിറ്റി ഓൺലൈനിൽ ചേർന്ന യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. ഭരതൻ, ഡോ. തമ്പിവേലപ്പൻ, ഡോ. രാജു വർഗീസ്, ഡോ. നജീബ്, മീര റഹ്‌മാൻ, പത്മിനി ടീച്ചർ, അബ്ദുൽ നാസർ മാഷ്, കരുണാകരൻ പിള്ള, നിസാർ കല്ലറ, എഞ്ചിനീയർ ജഹീർ, അക്ബർ അലി, ജാഫർ തങ്ങൾ, യുസഫ് കൊടിഞ്ഞി, പി.കെ. സലാം കോഴിക്കോട്, സുധീർ സകാക, ലിനാദ് ജുബൈൽ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:anti smoking dayRISAfree counseling
News Summary - 'RISA' anti-smoking day and free counseling will start on Saturday
Next Story