റിംല ‘പുതുവെള്ളൈ മഴൈ’ സംഗീതമേള മേയ് 17ന്
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘പുതുവെള്ളൈ മഴൈ’ എന്ന സംഗീത പരിപാടി മേയ് 17ന് നടക്കും. റിയാദ് അൽ മാലി കൺവെൻഷൻ സെൻററിൽ വൈകീട്ട് ഏഴ് മുതലാണ് പരിപാടിയെന്ന് റിംല ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ‘പുതുവെള്ളൈ മഴൈ’ എന്ന സംഗീതപരിപാടി റിയാദിലെ സംഗീത പ്രേമികൾക്ക് ഒരു നവ്യാനുഭവം ആയിരിക്കും.
നാട്ടിൽനിന്നും വരുന്ന മ്യൂസിക് ബാൻഡിന് പുറമെ റിയാദിലെ റിംല ഓർക്കസ്ട്ര ടീമും ചേർന്നുള്ള ലൈവ് ഓർക്കസ്ട്രയായിരിക്കും ഉണ്ടാകുക. സൗദി അറേബ്യ എൻറർടെയിൻമെൻറ് അതോറിറ്റിയുടെ ലൈസൻസ് ലഭിച്ചതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

