റിംല ആറാം വാർഷികാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsറിംല ആറാം വാർഷികാഘോഷ പോസ്റ്റർ പ്രകാശനം ജയൻ കൊടുങ്ങല്ലൂർ നിർവഹിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘പുതുവെള്ളൈ മഴൈ’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉദ്ഘാടനവും നടന്നു. മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോൻ സംഗീത പരിപാടി നയിക്കും.
ചടങ്ങിൽ റിംല പ്രസിഡന്റ് ബാബുരാജ് കണ്ണൂർ അധ്യക്ഷത വഹിച്ചു. നാദിർഷ, ജോസ് ആന്റണി, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജോയന്റ് സെക്രട്ടറി ശ്യാം സുന്ദർ, പ്രോഗ്രാം കോഓഡിനേറ്റർ മാത്യു ജേക്കബ്, മീഡിയ കോഓഡിനേറ്റർ ശരത് ജോഷി, ടെക്നിക്കൽ കോഓഡിനേറ്റർ ബിനീഷ്, റിംല ഗായകരായ കീർത്തി രാജൻ, വിനോദ് വെണ്മണി, അശോകൻ, ശിവദ രാജൻ, ശ്രീഗൗരി, വൈഷ്ണവ്, ഹരിത, റിംല സംഗീതജ്ഞരായ ഇബ്രാഹിം, റോഷൻ, സന്തോഷ്, ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും ട്രഷറർ രാജൻ മാത്തൂർ നന്ദിയും പറഞ്ഞു.

