റിംഫ് ഇഫ്താർ മീറ്റും മുൻ ഭാരവാഹികൾക്കുള്ള ആദരവും
text_fieldsറിയാദ്: രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമവും മുൻ ഭാരവാഹികളെ ആദരിക്കലും നെസ്റ്റോ ബിസിനസ് ഡെവലപ്മെന്റ് മാനേജർ നാസർ ഉദ്ഘാടനം ചെയ്തു. സഫാമക്ക പോളിക്ലിനിക് പ്രതിനിധി ഷാജി അരിപ്ര മുഖ്യാതിഥിയായി. റിംഫ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അക്കാദമിക് കൺവീനർ വി.ജെ. നസ്രുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി.
പരിപാടിയിൽ മുൻ കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. റിംഫ് മുൻ പ്രസിഡന്റ് സുലൈമാൻ ഊരകത്തിന് ഷാജി അരിപ്ര ഫലകം കൈമാറി. ജനറൽ സെക്രട്ടറി നൗഷാദ് കോർമത്ത്, ട്രഷറർ ഷഫീഖ്, ചീഫ് കോഓഡിനേറ്റർ ഷിബു ഉസ്മാൻ എന്നിവർക്കുള്ള ഉപഹാരങ്ങൾ ന്യൂസഫാമക്ക പോളിക്ലിനിക്ക് വി.എം. അഷ്റഫ്, ലുലു പ്രതിനിധി റിയാസ്, സിറ്റിഫ്ലവർ പ്രതിനിധി നിബിൻ ലാൽ എന്നിവർ കൈമാറി. നൗഫൽ പാലക്കാടൻ, നാദിർഷാ, മുജീബ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഫ്താബുറഹ്മാൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു.

