ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി‘റിമാൽ’ സാന്ത്വന സംഗമം
text_fieldsറിമാൽ സാന്ത്വന സംഗമം സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം/റിയാദ്: റിയാദിലെ മലപ്പുറം പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയായ ‘റിമാൽ’ സാന്ത്വന സംഗമം നടത്തി. മലപ്പുറം നഗരസഭയും സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശത്തെ ഭിന്നശേഷിക്കാർ, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർ എന്നിവർ സംഗമത്തിൽ സംബന്ധിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതികളിൽ സന്നദ്ധ സംഘടനകൾക്ക് മുഖ്യ പങ്ക് വഹിക്കാൻ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. അജ്ഫാൻ ഗ്രൂപ് എം.ഡി ഡോ. മുഹമ്മദ് കുട്ടി ഹാജി നെച്ചിക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. റിമാൽ സൊസൈറ്റി ട്രഷറർ സലീം കളപ്പാടൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, നാസർ കാരന്തൂർ, ഫായിദ അബ്ദുറഹ്മാൻ, അസീസ് അത്തോളി, കെ.പി. അബ്ദുറഹ്മാന് ഹാജി, നാണത്ത് കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആക്സസ് ഇനീഷ്യേറ്റിവിന്റെ ‘ഒപ്പം’ പദ്ധതി ആക്സസ് ജില്ല സെക്രട്ടറിയും കൊണ്ടോട്ടി ഗവ. കോളജ് അധ്യാപകനുമായ കെ. അബ്ദുന്നാസർ അവതരിപ്പിച്ചു. ആക്സസ് ടീമംഗങ്ങളായ മുസ്തഫ തോരപ്പ, ബഷീർ കണ്ണത്തുപാറ, ശറഫിയ മഞ്ചേരി എന്നിവർ സംബന്ധിച്ചു. റിമാൽ പ്രസിഡൻറ് അമീര്‍ കൊന്നോല ആക്സസ് ടീമിനെ പരിചയപ്പെടുത്തി. ഡോ. സലീം കൊന്നോല റിമാൽ സൊസൈറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംഗമത്തിൽ ആദ്യ ക്ഷണിതാവായി എത്തിയ ലവ മൊയ്തീൻ പൊന്മള ഗസ്റ്റ് പ്രവേശനം ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർക്കായി ഡോ. സി.കെ. മുഹമ്മദ് ഷഹിൻഷ, ഡോ. മുനീർ, ഡോ. ഹസന് എന്നിവരുടെയും മലബാർ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ട്രോമ കെയർ വളന്റിയേഴ്സ്, റിമാൽ ലേഡീസ് വിങ് എന്നിവരുടെയും സേവനം ഒരുക്കിയിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, കോൽക്കളി, ഷംസു പാണായിയുടെ മാജിക് ഷോ, മലപ്പുറം ഇശൽ കൂട്ടത്തിന്റെ സംഗീതവിരുന്ന് എന്നിവ അരങ്ങേറി.
പ്രോഗ്രാം കണ്‍വീനര്‍ ബഷീർ അറബി സ്വാഗതവും സി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. വി.വി. നദ്വ പ്രാർഥന ഗീതം അവതരിപ്പിച്ചു. ഉമർ കാടേങ്ങൽ, കെ.കെ. റഷീദ്, മുഹമ്മദലി കൊന്നോല, കുഞ്ഞിമുഹമ്മദ് അലി എന്ന കുഞ്ഞാൻ, ഗഫൂര്‍ തേങ്ങാട്ട്, ബഷീർ കൂത്രാടൻ, കെ.ടി. ഗഫൂര്‍, നൗഫൽ പുളിയാട്ടുകുളം, ഷമീം കൊന്നോല, ശ്രീജ, പി.കെ. സുഹറാബി, അബു തോരപ്പ, ഉമർ പാലേങ്ങര, സലാം കോഡൂർ, പി.പി. ഹനീഫ, കെ.പി. ഷംസു, സാലിം തറയിൽ, ഹൈദർ മങ്കരത്തൊടി, മജീദ് മൂഴിക്കൽ, വി.വി. റാഫി, അർഷദ് പൂളക്കണ്ണി, ഹമീദ് ഹാജിയാർപള്ളി, ജാഫർ മൂഴിക്കൽ, സാദിഖ് ഹാജിയാർപള്ളി, ലത്തീഫ് കോൽമണ്ണ, വി. ഫിറോസ്, ലത്തീഫ് പരി, ബഷീർ പറമ്പില്‍, പി.സി. മജീദ്, ജാഫർ കിളിയണ്ണി, മുസമ്മിൽ കാളമ്പാടി, സമദ് സീമാടൻ, സമീൽ ഇല്ലിക്കൽ, ടി. ഷൗക്കത്തലി, ബാപ്പുട്ടി വലിയങ്ങാടി, ഫൈസല്‍ തറയിൽ, ഷബീർ പൂളക്കണ്ണി, ഇബ്രാഹിം ഈസ്റ്റ് കോഡൂർ, കമാല്‍ മഞ്ഞക്കണ്ടൻ, മുസ്തഫ കോഡൂർ, കൂഞ്ഞീതു പുൽപാടൻ, മെഹബൂബ് കണ്ണത്തുപാറ, നബീല്‍ കലയത്ത്, ശരീഫ് പള്ളിക്കൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

