റിമാൽ വയനാട്ടിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു
text_fieldsറിമാൽ പഠന യാത്രാസംഘം പീസ് വില്ലേജ് സന്ദർശിച്ചപ്പോൾ
റിയാദ്: റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) വയനാട്ടിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ 170ലധികം അംഗങ്ങൾ യാത്രിയിൽ പങ്കെടുത്തു. അടിവാരത്തെ നോളജ് സിറ്റി, വയനാട്ടിലെ പീസ് വില്ലേജ്, ഉമ്മുൽ ഖുറാ, കാരാപ്പുഴ ഡാം, ചൂരൽമല എന്നിവ യാത്രയിൽ സംഘം സന്ദർശിച്ചു.
പീസ് വില്ലേജിലെ 85ലധികം വരുന്ന താമസക്കാരുമായി യാത്രാസംഘം സൗഹൃദം പങ്കുവെച്ചു. പീസ് വില്ലേജിന് വേണ്ടി റിമാൽ ശേഖരിച്ച തുക മാനേജർ ഹാരിസ് അരിക്കുളത്തിന് കൈമാറി.പീസ് വില്ലേജിനെ പ്രതിനിധീകരിച്ച് ഹാരിസ് കരിക്കുളം, കെ.സി.എം. അബ്ദുല്ല എന്നിവരും റിമാലിനെ പ്രതിനിധീകരിച്ച് അമീർ കൊന്നോല, ഇബ്രാഹിം തറയിൽ തുടങ്ങിയവരും സംസാരിച്ചു. ഉമ്മുൽ ഖുറ ഡയറക്ടർ ഡോ. ഇല്യാസ് മൗലവി സ്ഥാപനത്തെയും ഖുർആൻ മനഃപാഠ കോഴ്സിനെയും സംരംഭങ്ങളെയും യാത്രക്കാർക്ക് പരിചയപ്പെടുത്തി.
മൂന്ന് ബസുകളിലായി നടത്തിയ ഏകദിന യാത്രയിൽ ഓരോ ബസിലും മുഹമ്മദ് കല്ലൻ, അസ്ഹർ പുള്ളിയിൽ, ഇബ്രാഹിം തറയിൽ എന്നിവർ നേതൃത്വം നൽകി. ബഷീർ അറബി, റഷീദ് കൊട്ടേക്കാടൻ, ഉമർ കാടേങ്ങൽ എന്നിവർ കോഓഡിനേറ്റർമാരായിരുന്നു.
അമീർ കൊന്നോല, സലീം കളപ്പാടൻ, മുഹമ്മദലി കൊന്നോല, സാലിം തറയിൽ തുടങ്ങിയവർക്ക് പുറമെ റിമാൽ വനിത വിങ് നേതാക്കളും പരിപാടികൾ നിയന്ത്രിച്ചു. യാത്രക്കിടെ ബസിൽ നടന്ന ക്വിസ് പ്രോഗ്രാമുകൾക്ക് ഹാജറ ഹൈദർ, സുനീറ ടീച്ചർ, വാഹീദ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

