Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസ്ഹർ പുള്ളിയിലിന്...

അസ്ഹർ പുള്ളിയിലിന് 'റിമാൽ' യാത്രയയപ്പ്

text_fields
bookmark_border
അസ്ഹർ പുള്ളിയിലിന് റിമാൽ യാത്രയയപ്പ്
cancel
camera_alt

അ​സ്​​ഹ​ർ പു​ള്ളി​യി​ലി​ന്​ റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ 

റി​യാ​ദ്​: പ്ര​വാ​സം അ​വ​സാ​നി​ച്ച് മ​ട​ങ്ങു​ന്ന റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ (റി​മാ​ൽ) ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും സ്ഥാ​പ​ക നേ​താ​വു​മാ​യ അ​സ്ഹ​ർ പു​ള്ളി​യി​ലി​ന് പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വാ​സ ജീ​വി​ത​ത്തി​ൽ മാ​ധ്യ​മ, മ​ത, സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. ബ​ത്​​ഹ​യി​ലെ റി​മാ​ൽ ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ സ്വാ​ഗ​ത​വും ഉ​മ്മ​ന്‍ ഉ​മ്മ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ര്‍ കി​ളി​യ​ണ്ണി റി​മാ​ലി​െൻറ ഉ​പ​ഹാ​രം അ​സ്​​ഹ​ർ പു​ള്ളി​യി​ലി​ന്​ കൈ​മാ​റി. മു​സ​മ്മി​ൽ കാ​ള​മ്പാ​ടി, സാ​ജു മ​ൻ​സൂ​ർ, നൗ​ഫ​ൽ ബാ​വ, റ​ഷീ​ദ് ക​പ്പൂ​ർ, ഷു​ക്കൂ​ര്‍ പു​ള്ളി​യി​ൽ, ഉ​മ​ര്‍ മേ​ൽ​മു​റി, അ​ർ​ഷ​ദ് ഇ​രു​മ്പൂ​ഴി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റി​മാ​ൽ തു​ല്യ​ത​യി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​തെ​ന്നും തു​ട​ര്‍ന്നും റി​മാ​ലി​െൻറ നാ​ട്ടി​ല്‍ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​മ്മി​റ്റി​യു​മാ​യി സ​ജീ​വ സ​ഹ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​സ്ഹ​ർ പു​ള്ളി​യി​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellRimalAshar Pulliyil
Next Story