Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​മ അ​ൽ​ജു​ഫാ​ലി...

റി​മ അ​ൽ​ജു​ഫാ​ലി ഫോ​ർ​മു​ല വ​ൺ അം​ബാ​സ​ഡ​ർ

text_fields
bookmark_border
റി​മ അ​ൽ​ജു​ഫാ​ലി ഫോ​ർ​മു​ല വ​ൺ അം​ബാ​സ​ഡ​ർ
cancel
camera_alt

റി​മ അ​ൽ​ജു​ഫാ​ലി


ജി​ദ്ദ: ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ അ​ഞ്ചു​വ​രെ ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ്​ പ്രി​ക്​​സ്​​ അ​ന്താ​രാ​ഷ്​​ട്ര ക​ാ​റോ​ട്ട മ​ത്സ​ര​ത്തി​െൻറ അം​ബാ​സ​ഡ​റാ​യി റി​മ അ​ൽ​ജു​ഫാ​ലി​യെ തി​ര​ഞ്ഞെ​ടു​ത്തു.

രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത കാ​റോ​ട്ട താ​ര​മാ​ണ്​ റി​മ. സൗ​ദി ആ​ദ്യ​മാ​യാ​ണ്​ ഫോ​ൺ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഫോ​ർ​മു​ല ത്രീ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത റി​മ അ​ൽ​ജു​ഫാ​ലി ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ് മ​ത്സ​ര​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. രാ​ജ്യ​ത്തും പു​റ​ത്തു​മു​ള്ള ഫോ​ർ​മു​ല കാ​റോ​ട്ട ഡ്രൈ​വ​ർ​മാ​രു​ടെ അ​ടു​ത്ത ത​ല​മു​റ​ക്ക്​ മാ​തൃ​ക​യാ​ണ് റി​മ​യെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.​ ട്രാ​ക്കി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക്​ റി​മ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അം​ബാ​സ​ഡ​റാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​െ​ന്ന​ന്ന്​ ഇ​ൻ​സ്​​റ്റ​ഗ്രാം പോ​സ്​​റ്റി​ൽ റി​മ കു​റി​ച്ചു. ജി​ദ്ദ​യി​ലാ​ണ്​ വ​ള​ർ​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ കാ​റോ​ട്ട​ക്കാ​ർ​ക്കാ​യി ഒ​രു​ങ്ങി​യ ട്രാ​ക്ക്​ ഉ​ൾ​പ്പെ​ടു​ന്ന ജി​ദ്ദ ന​ഗ​ര​വും തെ​രു​വു​ക​ളും ചി​ര​പ​രി​ചി​ത​മാ​ണെ​ന്നും ഇൗ ​വ​ഴി​ക​ളി​ലൂ​ടെ​യെ​ല്ലാം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ജി​ദ്ദ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പ്ര​ധാ​ന മു​ഹൂ​ർ​ത്ത​മാ​ണ്​ ഇ​തെ​ന്ന്​ നി​സ്സം​ശ​യം​ പ​റ​യാ​നാ​വു​മെ​ന്നും റി​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി അ​റേ​ബ്യ​യി​ലെ ഫോ​ർ​മു​ല വ​ണ്ണി​െൻറ വ​ര​വ് കൂ​ടു​ത​ൽ സൗ​ദി യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ൽ പ്ര​ഫ​ഷ​ന​ൽ ക​രി​യ​ർ പി​ന്തു​ട​രാ​നും സൗ​ദി അ​റേ​ബ്യ​യി​ലെ കാ​റോ​ട്ട മ​ത്സ​ര​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ക​സ​ന​ത്തി​െൻറ പാ​ത സൃ​ഷ്​​ടി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ പ്ര​ത്യാ​ശി​ക്കു​െ​ന്ന​ന്നും റി​മ പ​റ​ഞ്ഞു.

29 കാ​രി​യാ​യ റി​മ ഇ​തി​ന​കം നി​ര​വ​ധി കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ പ​​െ​ങ്ക​ടു​ത്തു.

സൗ​ദി​യി​ലെ ആ​ദ്യ​ത്തെ വ​നി​ത കാ​റോ​ട്ട മ​ത്സ​ര ഡ്രൈ​വ​റാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട റി​മ മ​ത്സ​ര​ത്തി​നു​ള്ള ലൈ​സ​ൻ​സ് നേ​ടി​യ ആ​ദ്യ സൗ​ദി വ​നി​ത​യു​മാ​ണ്.

അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ഈ​സ്‌​റ്റേ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന്​ അ​ന്താ​രാ​ഷ്‌​ട്ര വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula one
News Summary - Rima Al Jufali formula one Ambassador
Next Story