റിഫ മെഗാ കപ്പ് സീസൺ-രണ്ട് ട്രോഫി പ്രകാശനംചെയ്തു
text_fieldsറിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ റിഫ മെഗാ കപ്പ് സീസൺ-രണ്ട് ട്രോഫി പ്രകാശനച്ചടങ്ങ്
റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന റിഫ മെഗാ കപ്പ് സീസൺ-രണ്ട് ട്രോഫി പ്രകാശനംചെയ്തു. ചടങ്ങിൽ ഫിക്സ്ചർ പ്രകാശനവും നിർവഹിച്ചു. റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, അഷ്റഫ് കവ്വായി, മുബഷിർ, അബ്ദുസ്സമദ്, അനസ് മാള, മൻസൂർ, ജുനൈസ് വാഴക്കാട്, കുട്ടൻ ബാബു, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാല, ശരീഫ് കാളികാവ്, വി.ജെ. നസ്റുദ്ദീൻ, ജലീൽ ആലപ്പുഴ, അഫ്താബ് റഹ്മാൻ, നാദിർഷ, ട്രഷറർ അബ്ദുൽകരീം പയ്യനാട് എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 11, 12, 18, 19 തീയതികളിൽ റിയാദ് ഖർജ് റോഡിലെ അൽഇസ്കാൻ ഗ്രൗണ്ടിലാണ് ഫുട്ബാൾ ടൂർണമെന്റ്. ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, വിനയൻ, അഷ്റഫ് അബു എന്നിവർ ഫിക്സ്ചർ നറുക്കെടുപ്പിന് നേതൃത്വം നൽകി. ആത്വിഫ് പ്രാർഥന നിർവഹിച്ചു. റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഹസ്സൻ പുന്നയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

