റിഫ മെഗാ കപ്പ് സീസൺ ത്രീ സെപ്റ്റംബർ അഞ്ചിന്
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) കളിക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള ധനസമാഹരണാർഥം ‘റിഫ മെഗാ കപ്പ് സീസൺ ത്രീ’ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സെപ്റ്റംബർ അഞ്ച് മുതൽ തുടർന്നുള്ള അഞ്ച് ആഴ്ചകളിലായി നടക്കും.
റിയാദ് അതീഖയിലുള്ള അമേരിക്കൻ ഫുട്ബാൾ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. റിഫയിൽ രജിസ്റ്റർ ചെയ്ത 42 ടീമുകളിൽനിന്നും 32 ടീമുകളായിരിക്കും കളിയിൽ പങ്കെടുക്കുക.
ഓരോ കാലയളവിലും റിഫ സ്ഥിരമായി നടത്തി വരാറുള്ള ഇലവൻസ് ഫുട്ബാൾ പ്രീമിയർ ലീഗിന് പുറമെ റിഫയിലെ 32 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റൊരു സെവൻസ് ഫുട്ബാൾ മാമാങ്കമാണ് റിയാദിൽ നടക്കാൻ പോകുന്നത്. ഇതു സംബന്ധിച്ച് ആലോചിക്കാൻ റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റിഫ വർക്കിങ് പ്രസിഡൻറ് ബഷീർ കാണത്തൂർ അധ്യക്ഷത വഹിച്ചു.
ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികളായി നാസർ മാവൂർ (ചെയർമാൻ), ഇംതിയാസ് ബംഗാളത് (കൺവീനർ), ഫൈസൽ (ജോ. കൺവീനർ), മുസ്തഫ കവ്വായി, ആദിൽ (മാർക്കറ്റിങ്), കരീം പയ്യനാട് (പ്രോഗ്രാം കൺവീനർ), ഉമർ അമാനത്ത്, ആബിദ് (വളൻറിയർ ക്യാപ്റ്റൻ), ഷെഫീഖ് ഒബായാർ (മെഡിക്കൽ) എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെൻറ് സംബന്ധിച്ചുള്ള സാങ്കേതികവശങ്ങൾ ശഖീൽ തിരൂർക്കാട് വിശദീകരിച്ചു. സൈഫു കരുളായി സ്വാഗതവും ജുനൈസ് വാഴക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

