ഹജ്ജിന് കുതിരപ്പുറത്തേറി...
text_fieldsകുതിരപ്പുറത്തേറി ഹജ്ജിനെത്തിയവരെ അൽ ഹദീതയിൽ സ്വീകരിച്ചപ്പോൾ
റിയാദ്: ഹജ്ജ് ചെയ്യാൻ കുതിരപ്പുറത്തേറി സൗദിയിലെത്തി സ്പെയിൻ, മൊറോക്ക പൗരമാരായ നാല് തീർഥാടകർ. സൗദിയുടെ വടക്കൻ അതിർത്തിയായ അൽ ഖുറയ്യാത്തിലെ അൽഹദീത വഴിയാണ് സ്പെയിനിൽനിന്നുള്ള മൂന്ന് പേരും ഒരു മൊറോക്കകാരനും ഹജ്ജിനായി സൗദിയിലേക്ക് പ്രവേശിച്ചത്.
നാലംഗ സംഘത്തെ അൽഹദീത സെൻറർ മേധാവി മംദൂഹ് അൽമുതൈരി സ്വീകരിച്ചു. അവരെ സൗദിയിലേക്ക് സ്വാഗതം ചെയ്യുകയും സുഖകരമായ താമസവും സ്വീകാര്യവും എളുപ്പവുമായ ഹജ്ജും ആശംസിക്കുകയും ചെയ്തു. ഹദീത തുറമുഖത്ത് എല്ലാ സേവനങ്ങളും പരിചരണവും അവർക്ക് നൽകി. അൽഹദീത സിവിൽ ഡെവലപ്മെന്റ് അസോസിയേഷനും ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി. പൂക്കൾ നൽകി വരവേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

