ആർ.ഐ.സി.സി ദഅവ സമ്മേളനം ഒക്ടോബർ 30ന് റിയാദിൽ
text_fieldsആർ.ഐ.സി.സി ദഅവ സമ്മേളനം പ്രചാരണ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കുന്നു
റിയാദ്: ‘ഇസ്ലാം നിർഭയത്വവും സമാധാനവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ കാമ്പയിെൻറ ഭാഗമായി ആർ.ഐ.സി.സി ദഅവ സമ്മേളനം ഒക്ടോബർ 30-ന് റിയാദിൽ നടക്കും. സമ്മേളനത്തിെൻറ പ്രചാരണ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ആർ.ഐ.സി.സി പ്രസിഡൻറ് മുജീബ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി അനീസ് എടവണ്ണ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, മുഹമ്മദ് അലി മണ്ണാർക്കാട്, യാസർ അറഫാത്ത്, റിയാസ് ചൂരിയോട്, സുൽഫിക്കർ പാലക്കാഴി, നബീൽ പയ്യോളി തുടങ്ങിയവർ പങ്കെടുത്തു.
ദഅവ സമ്മേളനത്തിൽ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, റഫീഖ് സലഫി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവഹിക്കും. കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമായി പ്രത്യേക സെഷനുകളും സമ്മേളനത്തിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമ്മേളന പ്രചാരണാർഥം ഏരിയ മീറ്റ്, വനിതാ സംഗമം, മജ്ലിസുൽ ഇൽമ്, കുടുംബ സംഗമങ്ങൾ തുടങ്ങി വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 0558834630, 0582071171 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

