നവയുഗം ‘റിഥം ട്യൂൺസ് ഓഫ് ഇന്ത്യ’ സംഗീത പരിപാടി ഡിസംബർ അഞ്ചിന്
text_fields‘റിഥം ട്യൂൺസ് ഓഫ് ഇന്ത്യ’ സംഗീത പരിപാടിയെ കുറിച്ച് നവയുഗം ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
ദമ്മാം: നവയുഗം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘റിഥം ട്യൂൺസ് ഓഫ് ഇന്ത്യ’ സംഗീതപരിപാടി ഡിസംബർ അഞ്ചിന് അരങ്ങേറും. ദമ്മാം കോബ്രാ പാർക്കിനോട് ചേർന്നുള്ള ലൈഫ് പാർക്കിലെ ആംഫി തിയറ്ററിലാണ് പരിപാടി. ചലച്ചിത്ര പിന്നണി ഗായിക ചിത്രയാണ് മുഖ്യാതിഥിയെന്നും അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ മറ്റ് ഗായകരും പരിപാടിയുടെ ഭാഗമാകുമെന്നും നവയുഗം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജ്യോതി വെള്ളല്ലൂരാണ് പരിപാടിയുടെ സംവിധായകൻ.
സൗദി ജനറൽ എൻറർടൈമെൻറ് അതോറിറ്റിയുടെ അനുമതിയോടെ നടത്തുന്ന പരിപാടിയുടെ തിയതി രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി ദമ്മാമിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടന എന്ന നിലയിൽ സൗദിയുടെ മാറിയ കാലാവസ്ഥയെ ഉപയോഗപ്പെടുത്തണമെന്ന പ്രവർത്തകരുടെ ആവശ്യം മാനിച്ചാണ് ഇത്രയും വലിയൊരു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചു.
ഉച്ചക്ക് ശേഷം മൂന്ന് മുതൽ പരിപാടി സ്ഥലത്തേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കും. ഭക്ഷണ സ്റ്റാളുകളും മറ്റുൽപ്പന്നങ്ങളുടെ വിൽപന സ്റ്റാളുകളും കാണുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും അവസരമുണ്ടാകും. നാലോടെ പ്രാദേശിക നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ അരങ്ങേറും. തുടർന്ന് മൂന്നര മണിക്കൂർ നീളുന്ന സംഗീത പരിപാടിക്ക് ഗായിക ചിത്ര നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ നവയുഗം പ്രസിഡൻറ് ജമാൽ വില്ല്യാപ്പിള്ളി, ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, പ്രോഗ്രാം ചെയർമാൻ ബിജു വർക്കി, കൺവീനർ മുഹമ്മദ് ഷിബു, പ്രിജി കൊല്ലം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

