Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'വെ​ളി​ച്ചം റ​മ​ദാ​ൻ'...

'വെ​ളി​ച്ചം റ​മ​ദാ​ൻ' 2021 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
വെ​ളി​ച്ചം റ​മ​ദാ​ൻ 2021 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഡോ. ​റ​ഫ ഷാ​നി​ദ്, ഫ​ബീ​ല ന​വാ​സ്, ഷ​ക്കീ​ൽ ബാ​ബു 

റി​യാ​ദ്​: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ദേ​ശീ​യ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്​​ട്ര പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ 'വെ​ളി​ച്ചം റ​മ​ദാ​ൻ' ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

വി​ശു​ദ്ധ ഖു​ർ​ആ​ൻ 58 മു​ത​ൽ 66 വ​രെ​യു​ള്ള അ​ധ്യാ​യ​ങ്ങ​ളും അ​വ​യു​ടെ വ്യാ​ഖ്യാ​ന​വും ആ​സ്പ​ദ​മാ​ക്കി 20 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ നാ​ട്ടി​ൽ​നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നു​മാ​യി 1400ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന്​ 800ല​ധി​കം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ ഡോ. ​റ​ഫ ഷാ​നി​ദ് (റി​യാ​ദ്), ഫ​ബീ​ല ന​വാ​സ് (ജി​ദ്ദ), ഷ​ക്കീ​ൽ ബാ​ബു (ജി​ദ്ദ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ഹം​ന ഫാ​രി​സ് (പാ​ല​ക്കാ​ട്- നാ​ലാം റാ​ങ്ക്), അ​ദ​ൻ ആ​യി​ഷ ജി​ദ്ദ, ജ​സീ​ന നി​ഷ ഖാ​ലി​ദ് ജി​ദ്ദ, ന​സീം സ​ലാ​ഹ് (ജി​ദ്ദ -അ​ഞ്ചാം റാ​ങ്ക്), ഹ​സീ​ന അ​റ​ക്ക​ൽ (ജി​ദ്ദ), ഇ​ഹ്‌​സാ​ൻ കോ​ക്കാ​ട​ൻ (ജി​ദ്ദ), ലി​യ്യ (ബു​റൈ​ദ), നൗ​ഷി​ല (റി​യാ​ദ്), റു​ഖ്‌​സാ​ന ഷ​മീം (മ​ല​പ്പു​റം), സാ​ഹി​ദ സാ​ദി​ഖ് (ദ​മ്മാം) എ​ന്നി​വ​ർ ആ​റാം റാ​ങ്കും നേ​ടി മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചു.

വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റ് Velichamonline.Islahiweb.org വ​ഴി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ സൗ​ദി​യി​ലെ വി​വി​ധ ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും ക​ൺ​വീ​ന​ർ​മാ​രും നി​യ​ന്ത്രി​ച്ചു. ജൂ​ൺ മാ​സ​ത്തി​ൽ വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ മൂ​ന്നാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ വെ​ളി​ച്ചം ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan
News Summary - ‘Revelation Ramadan’ 2021 winners announced
Next Story