Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ധി​യു​ടെ...

വി​ധി​യു​ടെ വെ​ളി​ച്ച​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ച്ചു; സി​ദ്ദീഖി​നെ കാ​ണാ​ൻ റ​ഹീ​മും അ​ന​ന്തു​വും തു​വ്വൂ​രി​ലെ​ത്തി

text_fields
bookmark_border
വി​ധി​യു​ടെ വെ​ളി​ച്ച​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ച്ചു;   സി​ദ്ദീഖി​നെ കാ​ണാ​ൻ റ​ഹീ​മും അ​ന​ന്തു​വും   തു​വ്വൂ​രി​ലെ​ത്തി
cancel
camera_alt

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ തു​വ്വൂ​രി​നെ കാ​ണാ​ൻ അ​ബ്​​ദു​ൽ റ​ഹീ​മും (വ​ല​ത്)​അ​ന​ന്തു​വും (ഇ​ട​ത്) എ​ത്തി​യ​പ്പോ​ൾ.​സു​ഹൃ​ത്ത് യൂ​സു​ഫ് പെ​രു​ന്ത​ൽ​മ​ണ്ണ സ​മീ​പം

റി​യാ​ദ്​: ‘വി​ട​പ​റ​ച്ചി​ൽ അ​വ​സാ​ന​മ​ല്ല, വി​ധി​യു​ണ്ടെ​ങ്കി​ൽ ന​മു​ക്ക് വീ​ണ്ടും കാ​ണാം...’ ജ​യി​ൽ​മോ​ചി​ത​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ന​ന്തു നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ സി​ദ്ദീ​ഖി​നോ​ടും കു​ടും​ബ​ത്തോ​ടും പ​റ​ഞ്ഞ ഈ ​വാ​ക്കു​ക​ൾ ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. ത​ട​വ​റ​യു​ടെ ഇ​രു​ളി​ൽ നി​ന്നും സ്വാ​ത​ന്ത്ര്യ​ത്തി​െൻറ വെ​ളി​ച്ച​ത്തി​ലേ​ക്ക് വ​ഴി​ന​ട​ത്തി​യ പ്രി​യ​പ്പെ​ട്ട സി​ദ്ദീ​ഖി​നെ കാ​ണാ​ൻ റ​ഹീ​മും അ​ന​ന്തു​വും തു​വ്വൂ​രി​ലെ​ത്തി. റ​ഹീ​മി​െൻറ മോ​ച​ന​ത്തി​നാ​യി സി​ദ്ദീ​ഖ് നി​ര​ന്ത​രം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന​ന്തു​വി​െൻറ മോ​ച​ന​വി​ധി കൈ​യി​ലെ​ത്തു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച അ​ന​ന്തു​വി​ന് പ്ര​വാ​സ​ലോ​ക​ത്ത് പ്ര​ത്യാ​ശ​യും ആ​ശ്വാ​സ​വും പ​ക​രാ​ൻ സി​ദ്ദീ​ഖ് എ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​ത് 19 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ ക​ഥ​യാ​യി​രു​ന്നു.

ഒരേ ജ​യി​ലിലായിരുന്നെങ്കിലും ഒരുതവണ ചില്ലുവാതിലിലൂടെ ഒന്നു കണ്ട​െതാഴിച്ചാൽ അതിന് മുമമ്പോ ശേഷമോ പരസ്പരം കണ്ടിരുന്നില്ല.​ സൗ​ഹൃ​ദ​ക്ക​ണ്ണി​ക​ളി​ലൂ​ടെ പ​ര​സ്പ​രം അ​റി​യു​ക​യും അ​വ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യൊ​രു അ​ദൃ​ശ്യ സൗ​ഹൃ​ദം വ​ള​രു​ക​യും ചെ​യ്തു. റ​ഹീ​മി​െൻറ മോ​ച​ന​ത്തി​നാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന അ​സം​ഖ്യം മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ന​ന്തു. തി​ങ്ക​ളാ​ഴ്​​ച മ​ല​പ്പു​റ​ത്ത് വെ​ച്ച് ഈ ​സൗ​ഹൃ​ദ​ക​ഥ​ക്ക് പു​തി​യൊ​രു അ​ധ്യാ​യം കു​റി​ക്ക​പ്പെ​ട്ടു. എ​റ​ണാ​കു​ള​ത്ത് നി​ന്ന് അ​ന​ന്തു​വും, കൊ​ട​മ്പു​ഴ​യി​ൽ​നി​ന്ന് അ​ബ്​​ദു​ൽ റ​ഹീ​മും ഒ​രേ​സ​മ​യം സി​ദ്ദീ​ഖി​നെ കാ​ണാ​നാ​യി മ​ല​പ്പു​റം തു​വ്വൂ​രി​ലെ വീ​ട്ടി​ലെ​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്നേ​ഹ​വും ന​ന്ദി​യും നേ​രി​ൽ പ​ങ്കു​വെ​ച്ച ആ ​നി​മി​ഷം അ​തീ​വ വി​കാ​ര​നി​ർ​ഭ​ര​മാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ പേ​ര് ചോ​ദി​ച്ചാ​ൽ ഇ​രു​വ​രും ഒ​രു​പോ​ലെ പ​റ​യു​ന്ന പേ​ര് സി​ദ്ദീ​ഖ് എ​ന്നാ​യി​രി​ക്കും. നീ​ണ്ട ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം ത​ങ്ങ​ൾ​ക്ക് പു​തി​യൊ​രു ജീ​വി​തം സ​മ്മാ​നി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​നു​ഷ്യ​രു​ടെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന സി​ദ്ദീ​ഖി​നോ​ടു​ള്ള ക​ട​പ്പാ​ട് വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണെ​ന്ന് ഇ​രു​വ​രും ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.

സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ സ്വ​ന്തം അ​മ്മ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ അ​ന​ന്തു​വി​െൻറ നോ​വും, ത​ട​വു​ജീ​വി​ത​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും, മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ നി​മി​ഷ​ങ്ങ​ളും ഇ​രു​വ​രും സി​ദ്ദീ​ഖി​നൊ​പ്പം പ​ങ്കു​വെ​ച്ചു. ഇ​തി​നി​ട​യി​ൽ സി​ദ്ദീ​ഖി​െൻറ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും ഒ​രു വി​ഡി​യോ കാ​ൾ എ​ത്തി​യ​ത്. ഇ​രു​വ​ർ​ക്കും നി​യ​മ​സ​ഹാ​യം ന​ൽ​കി മോ​ച​ന​യാ​ത്ര​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സൗ​ദി പൗ​ര​ൻ ഒ​സാ​മ അ​ൽ അ​മ്പ​ർ ആ​യി​രു​ന്നു സ്ക്രീ​നി​ൽ. സ​ലാം പ​റ​ഞ്ഞു തു​ട​ങ്ങി​യ സം​ഭാ​ഷ​ണം പെ​ട്ടെ​ന്ന് ത​ന്നെ വി​കാ​ര​നി​ർ​ഭ​ര​മാ​യി മാ​റി.

നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ റ​ഹീ​മും അ​ന​ന്തു​വും ഒ​സാ​മ​യോ​ട് ന​ന്ദി അ​റി​യി​ച്ചു. ‘വൈ​കാ​തെ ഞാ​ൻ നി​ങ്ങ​ളു​ടെ നാ​ട്ടി​ലെ​ത്തും, അ​പ്പോ​ൾ ന​മു​ക്ക് ഇ​തു​പോ​ലെ ഒ​ന്നി​ച്ചി​രി​ക്ക​ണം’ എ​ന്ന ഉ​റ​പ്പോ​ടെ​യാ​ണ് ഒ​സാ​മ കോ​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. ത​ട​വ​റ​യു​ടെ ഇ​രു​ട്ടി​ൽ നി​ന്ന് സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് എ​ത്തി​യ ര​ണ്ട് മ​നു​ഷ്യ​രു​ടെ ക​ഥ മാ​ത്ര​മ​ല്ല ഈ ​ഒ​ത്തു​ചേ​ര​ൽ. പ്ര​തീ​ക്ഷ കൈ​വി​ടാ​തി​രു​ന്ന മ​ന​സ്സു​ക​ളു​ടെ​യും, മ​നു​ഷ്യ​സ്നേ​ഹ​ത്തി​െൻറ​യും, വി​ധി വീ​ണ്ടും കൂ​ട്ടി​യി​ണ​ക്കി​യ ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ളു​ടെ​യും നേ​ർ​ക്കാ​ഴ്ച​യാ​ണി​ത്. ഒ​രി​ക്ക​ൽ വി​ട​പ​റ​യു​മ്പോ​ൾ പ​റ​ഞ്ഞ വാ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​മൂ​വ​ർ​സം​ഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudiSiddiqueGulf News
News Summary - Reunited in the light of destiny; Rahima and Ananthu arrive in Thuvvur to meet Siddique
Next Story