മടങ്ങിയവരെയും ‘നോർക്ക കെയറി’ൽ ഉൾപ്പെടുത്തും -സ്പെഷൽ സെക്രട്ടറി
text_fieldsപ്രവാസി ലീഗൽ സെൽ ഭാരവാഹികൾ നോർക്ക സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്/തിരുവനന്തപുരം: മടങ്ങിയെത്തിയവരെയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാറിെൻറ പരിഗണനയിലാണെന്ന് നോർക്ക സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ വ്യക്തമാക്കി. സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു. പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ പി.എൽ.സി നൽകിയ ഹർജിയിൽ സെപ്റ്റംബർ 26ന് കേരള ഹൈകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. മടങ്ങിയ പ്രവാസികളെയും നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന സെല്ലിന്റെ നിവേദനം എത്രയും വേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
റിയാദിൽനിന്നുള്ള മുൻ പ്രവാസികളായ പി.എൽ.സി ഭാരവാഹികളായ അഡ്വ. ആർ. മുരളീധരൻ, അനിൽ അളകാപുരി, ഷരീഫ് കൊട്ടാരക്കര, നന്ദകുമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

