തിരിച്ചെത്തിയവർക്കും ഇൻഷുറൻസിന് അർഹത വേണം: എം.ജി സ്റ്റഡി സെന്റർ
text_fieldsദമ്മാം: കൊവിഡ് കാലഘട്ടത്തിൽ റീഎൻട്രി വിസയിൽ നാട്ടിലെത്തി പിന്നീട് വിസ കാലാവധി അവസാനിച്ചതിനാൽ തിരിച്ചുപോകാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്കും നോർക്ക മുഖേന ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാനുള്ള അർഹത അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി സ്റ്റഡി സെൻറർ നിവേദനം നൽകി. ചെയർമാൻ സിദ്ദീഖ് ഉള്ളാടംകുന്ന്, കൺവീനർ ഹരി തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്സ് റസിഡെന്റ് വൈസ് ചെയർമാൻ ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകി.
കൊറോണ കാലത്ത് നിരവധി പ്രവാസികൾ റീ-എൻട്രി വിസയിൽ നാട്ടിൽ എത്തി വിസ പുതുക്കാനോ വീണ്ടും വിദേശത്തേക്ക് പോകാനോ സാധിക്കാത്ത ധാരാളം പ്രവാസികൾ ഉണ്ട്. ചിലർ ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സക്ക് വലിയ തുക ചെലവഴിക്കേണ്ടിയും വരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവാസികളെയും നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ അടിയന്തിരമായി ഉൾപ്പെടുത്തണമെന്നും, അതിനായുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

