തിരിച്ചെത്തുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ വേണം -നവോദയ ബത്ഹ
text_fieldsനാസർ പൂവാർ (പ്രസി), അബ്ദുൽ കലാം (സെക്ര),
അനി മുഹമ്മദ് (ട്രഷ.)
റിയാദ്: വിദേശങ്ങളിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സ ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് നവോദയ കലാസാംസ്കാരിക വേദി റിയാദ് ബത്ഹ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മുഹമ്മദ് സലിം പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഷൈജു ചെമ്പൂര് ഉദ്ഘാടനം ചെയ്തു. വിക്രമലാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ പയ്യന്നൂർ സംഘടനാ റിപ്പോർട്ടും കുമ്മിൾ സുധീർ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സുകു ക്രയോൺ അനുശോചന സന്ദേശവും, യാസർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
അനിൽ മണമ്പൂർ, ഹക്കീം, നാസർ പൂവാർ, അയൂബ് കരൂപ്പടന്ന, ബിജു കൃഷ്ണൻ, റസ്സൽ, ഷാജഹാൻ ചാവക്കാട്, അനി മുഹമ്മദ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.ഇസ്മാഈൽ കണ്ണൂർ സ്വാഗതവും കലാം നന്ദിയും പറഞ്ഞു. നാസർ പൂവാർ (പ്രസി.), അനിൽ മാട്ടൂൽ, ഗിരീഷ് (വൈ. പ്രസി.), അബ്ദുൽ കലാം (സെക്ര.), റസ്സൽ, ഷാജഹാൻ ചാവക്കാട് (ജോ. സെക്ര.), അനി മുഹമ്മദ് (ട്രഷ.) എന്നിവർ ഭാരവാഹികളായ 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

