Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightകേ​ര​ള ഹാ​ജി​മാ​രു​ടെ...

കേ​ര​ള ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര ജൂ​ലൈ 13 മു​ത​ൽ

text_fields
bookmark_border
hajj pilgrims-returning
cancel

ജി​ദ്ദ: കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി​യ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര ഈ ​മാ​സം 13 മു​ത​ൽ ആ​രം​ഭി​ക്കും. ആ​ഗ​സ്​​റ്റ്​ ര​ണ്ടോ​ടെ കേ​ര​ള ഹാ​ജി​മാ​ർ നാ​ട്ടി​ലെ​ത്തും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി​യെ​ത്തി​യ എ​ല്ലാ ഹാ​ജി​മാ​രും മ​ദീ​ന വ​ഴി​യാ​ണ് മ​ട​ങ്ങു​ക. ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ ജി​ദ്ദ വ​ഴി​യു​ള്ള മ​ട​ക്കം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ഹ​ജ്ജി​ന്​ മു​മ്പ് മ​ദീ​ന വ​ഴി​യെ​ത്തി​യ ഹാ​ജി​മാ​രാ​ണ് ജി​ദ്ദ വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി ഒ​രു​ക്കി​യ ബ​സു​ക​ളി​ൽ ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ എ​ത്തി​ച്ചാ​ണ് യാ​ത്ര​യാ​ക്കു​ന്ന​ത്. മ​ട​ങ്ങു​ന്ന​തി​ന് മു​മ്പേ വി​ട​വാ​ങ്ങ​ൽ ക​അ്ബ പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കു​ന്നു​ണ്ട്. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഹാ​ജി​മാ​രു​ടെ ബാ​ഗേ​ജു​ക​ൾ 24 മ​ണി​ക്കൂ​ർ മു​മ്പേ ശേ​ഖ​രി​ച്ച് പ്ര​ത്യേ​കം ടാ​ഗ് ചെ​യ്ത് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ക്കും. ഹാ​ജി​മാ​ർ​ക്കു​ള്ള അ​ഞ്ച്​ ലി​റ്റ​ർ സം​സം ബോ​ട്ടി​ലു​ക​ൾ നേ​ര​ത്തെ ത​ന്നെ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്‍റു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്നു.

നാ​ട്ടി​ലെ​ത്തു​ന്ന​മു​റ​ക്ക് ഇ​വ​ർ​ക്ക് സം​സം ബോ​ട്ടി​ലു​ക​ൾ കൈ​മാ​റും. പ്രൈ​വ​റ്റ് ഗ്രൂ​പ്പി​ലെ​ത്തി​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​രും ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ട​ങ്ങി​ത്തു​ട​ങ്ങി. ഇ​വ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം ഹ​ജ്ജി​നു മു​മ്പേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കു​ന്ന ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ് വ​ഴി ഹാ​ജി​മാ​ർ​ക്ക് മ​ക്ക​യി​ലെ ഹ​റ​മി​ൽ എ​ത്താം. മ​ല​യാ​ളി ഹാ​ജി​മാ​ർ എ​ട്ടു​നാ​ൾ മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​വും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimsreturnshajjKerala News
News Summary - Return journey of Kerala pilgrims from July 13
Next Story