Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര നാ​ളെ മു​ത​ൽ

text_fields
bookmark_border
hajj pilgrims-returns
cancel
camera_alt

ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മി​ന​യി​ൽ​നി​ന്ന്​ അ​സീ​സി​യ​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ മ​ല​യാ​ളി ഹാ​ജി​മാ​രി​ൽ ചി​ല​ർ

മ​ക്ക: ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും. ജി​ദ്ദ​യി​ൽ​നി​ന്ന് ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ല​ഖ്നോ, ജ​യ്‌​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​സം​ഘം മ​ട​ങ്ങു​ക. 2,000 ത്തോ​ളം ഹാ​ജി​മാ​രാ​ണ്‌ ആ​ദ്യ ദി​ന​ത്തി​ല്‍ പു​റ​പ്പെ​ടു​ന്ന​ത്. ജി​ദ്ദ വ​ഴി​യെ​ത്തി​യ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​നി മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഇ​വ​ർ മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. എ​ട്ട്​ ദി​വ​സം മ​ദീ​ന​യി​ൽ ത​ങ്ങി സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കും.

ശേ​ഷം മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ഇ​വ​ർ സ്വ​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങു​ക. കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ മ​ദീ​ന​സ​ന്ദ​ർ​ശ​നം മു​ഴു​വ​ൻ ഹ​ജ്ജി​ന്​ ശേ​ഷ​മാ​ണ്. ജൂ​ലൈ 13ന്​ ​മ​ല​യാ​ളി​ക​ളു​ടെ മ​ട​ക്കം ആ​രം​ഭി​ക്കും. അ​സീ​സി​യ​യി​ൽ​നി​ന്ന് ഹ​റ​മി​ലേ​ക്കും തി​രി​ച്ചും ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കു​ന്ന ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ് തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. അ​ന്ന്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഹാ​ജി​മാ​ർ​ക്ക് വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫി​ന് പ്ര​ത്യേ​കം ബ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsindian pilgrimsreturnshajj
News Summary - Return journey of Indian pilgrims from monday onwards
Next Story