Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമടങ്ങുന്ന...

മടങ്ങുന്ന പ്രവാസികൾക്ക്​ ആശ്വാസം: സ്വയം തൊഴിൽ​ വായ്​പയുമായി ‘റി-ടേൺ’

text_fields
bookmark_border
മടങ്ങുന്ന പ്രവാസികൾക്ക്​ ആശ്വാസം: സ്വയം തൊഴിൽ​ വായ്​പയുമായി ‘റി-ടേൺ’
cancel

റിയാദ്​: തൊഴിൽ നഷ്​ടപ്പെട്ട്​ നാട്ടിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്ക്​ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വായ്​പ പദ്ധതികളുമായി ‘റി​-ടേൺ’. പ്രവാസി പുനരധിവാസം ലക്ഷ്യമിട്ട്​ കേരള പ്രവാസികാര്യ വകുപ്പ്​ ആരംഭിച്ച നോർക്ക ഡിപ്പാർട്ട്​മ​െൻറ്​ പ്രോജക്​ട്​ ഫോർ റി​േട്ടൺ എമിഗ്രൻറ്​സിന്​ (എൻ.ഡി.പി.ആർ.ഇ.എം) കീഴിലാണ്​ വിവിധ ധനകാര്യ സ്ഥാപനങ്ങളും ക്ഷേമനിധി കോർപറേഷനുകളുമായി സഹകരിച്ച്​ ‘റി​^​േട്ടൺ’ എന്ന പദ്ധതി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്​. എസ്.ബി.​െഎ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂനിയന്‍ ബാങ്ക് എന്നിവക്ക്​ പുറമെ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പ്രവാസി ക്ഷേമ വികസന കോപ്പറേറ്റീവ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളുമായും കൈകോർത്തതോടെ വേഗത്തിലും ലാഭകരമായും വായ്​പ ലഭിക്കുന്നതിനുള്ള വഴി പ്രവാസികൾക്ക്​ മുന്നിൽ തുറന്നുകിട്ടിയിരിക്കുകയാണ്​.

സംരംഭങ്ങൾ തുടങ്ങുന്നതിന്​ മാർഗനിർദേശവും മൂലധന സബ്​സിഡിയും നൽകലും വായ്​പ ലഭിക്കുന്നതിനുള്ള വഴിയൊരുക്കലുമാണ്​ ‘റി​-​ടേണി’​​െൻറ ദൗത്യം. തുടങ്ങാൻ ഉദേശിക്കുന്ന സംരംഭങ്ങളുടെ വലിപ്പമനുസരിച്ച്​ 20ലക്ഷം രൂപ വരെ വായ്​പ കിട്ടും. തിരിച്ചടവിൽ 15ശതമാനം സബ്​സിഡി ലഭിക്കും. അതായത്​ 20 ലക്ഷം രൂപക്ക്​ മൂന്ന്​ ലക്ഷം രൂപയുടെ ഇളവ്​. പലിശയിൽ മൂന്ന്​ ശതമാനത്തി​​െൻറ ഇളവും. പിന്നോക്ക വിഭാഗ വികസന കോർപറേഷനിൽ നിന്നാണ്​ വായ്​പ ലഭിക്കുന്ന​െതങ്കിൽ കോർപറേഷ​​െൻറ വായ്​പ തിരിച്ചടവ്​ പ്രോത്സാഹന പദ്ധതിയായ ‘ഗ്രീൻ കാർഡി’​​െൻറ​ ആനുകൂല്യവും ഇതിന്​ പുറമെ ലഭിക്കും. എല്ലാ ഗഡുക്കളും നിശ്ചിത തീയതിക്ക്​ മുമ്പ് മുടങ്ങാതെ​ അടയ്​ക്കുന്നവർക്ക്​ പലിശയിനത്തിൽ മൊത്തം തിരിച്ചടവ്​ തുകയുടെ അഞ്ച്​ ശതമാനം ഇളവായി  നൽകുന്നതാണ്​ ഇൗ ആനുകൂല്യം.

ഡയറി ഫാം, പൗൾട്രി ഫാം, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്​, ഹാർഡ്​വെയർ ഷോപ്പ്​, ഫർണിച്ചർ ഷോപ്പ്​, റസ്​റ്റോറൻറ്​, ടാക്​സി/പിക്കപ്പ്​ വാഹനങ്ങൾ, ബ്യൂട്ടി പാർലർ, ഹോളോബ്രിക്​സ്​ യൂനിറ്റ്​, പലവ്യജ്ഞന വ്യാപാരം, ഡ്രൈവിങ്​ സ്​കൂൾ, ഫിറ്റ്​നെസ്​ സ​െൻറർ, സൂപ്പർമാർക്കറ്റ്​, ഫുഡ്​ പ്രോസസിങ്​ യൂനിറ്റ്​, ഒാർക്കിഡ്​ കൃഷി, റെഡിമെയ്​ഡ്​ ഗാർമ​െൻറ്​ യൂനിറ്റ്​, ​പൊടി മിൽ, ഡ്രൈക്ലീനിങ്​ ​െസൻറർ, ​േഫാ​േട്ടാസ്​റ്റാറ്റ്​/ഡി.ടി.പി സ​െൻറർ, മൊബൈൽ ഷോപ്പ്​, ഫാൻസി/സ്​റ്റേഷനറി സ്​റ്റോർ, മിൽമ ബൂത്ത്​, പഴം/പച്ചക്കറി വിൽപനശാല, ​െഎസ്​ക്രീം പാർലർ, ഇറച്ചിക്കട, ബുക്ക്​ സ്​റ്റാൾ, സിവിൽ എൻജിനീയറിങ്​ കൺസൾട്ടൻസി, എൻജിനീയറിങ്​ വർക്ക്​​േഷാപ്പ്​, ഡിജിറ്റൽ സ്​റ്റുഡിയോ, വീഡിയോ പ്രൊഡക്ഷൻ യൂനിറ്റ്​, മെഡിക്കൽ ക്ലിനിക്ക്​, വെറ്റിനറി ക്ലിനിക്ക്​ തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം തുടങ്ങുന്നതിനും സഹായം ലഭിക്കും. പിന്നോക്ക വിഭാഗ വികസന കോർപറേഷ​​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്​ നിലവിൽ സജീവമായിരിക്കുന്നത്​. പദ്ധതി പ്രയോജനപ്പെടുത്താൻ ആദ്യം ചെയ്യേണ്ടത്​ രജിസ്​ട്രേഷൻ നടപടിയാണ്​. registernorka.net/ndprem എന്ന ലിങ്കിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

അപേക്ഷക​​െൻറ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ജെ.പി.ഇ.ജി ഫോർമാറ്റിലുള്ളത്​), പാസ്പോര്‍ട്ടി​​െൻറ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാക്കണം), തുടങ്ങാൻ പോകുന്ന സംരംഭത്തി​​െൻറ സംക്ഷിപ്ത വിവരണം (അവസാനം പറഞ്ഞ രണ്ടും പി.ഡി.എഫ്​ ഫോർമാറ്റിലുള്ളതാവണം) എന്നിവ തയാറാക്കി വെച്ച ശേഷമേ രജിസ്​ട്രേഷന്​ വേണ്ടി ഇരിക്കാൻ പാടുള്ളൂ. കേരളത്തിലെ മറ്റ്​ പിന്നോക്കക്കാരും (ഒ.ബി.സി) മതന്യൂനപക്ഷങ്ങളുമായിട്ടുള്ള പ്രവാസികൾക്കാണ്​ പിന്നോക്ക കോർപറേഷൻ വഴി വായ്​പ ലഭിക്കുക. കുറഞ്ഞത്​ രണ്ടുവർഷമെങ്കിലും പ്രവാസിയായിരിക്കണം. ശേഷം സ്വദേശത്ത്​ മടങ്ങിയെത്തിയ 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ്​ അപേക്ഷിക്കാൻ അർഹത.

വായ്​പ അപേക്ഷയോടൊപ്പം റേഷൻ കാർഡ്​, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്​, ആധാർ, വീടി​​െൻറയും വസ്​തുവിടെയും കരമടച്ച രസീത്​, എസ്​.എസ്​.എൽ.സി/സ്​കൂൾ സർട്ടിഫിക്കറ്റ്​, വരുമാന സർട്ടിഫിക്കറ്റ്​, ബാങ്ക്​ പാസ്​ ബുക്ക്​ എന്നിവയുടെ പകർപ്പും പദ്ധതി രേഖയും നൽകണം. ഒ.ബി.സി വിഭാഗങ്ങൾ 84 മാസങ്ങൾ കൊണ്ടും മതന്യൂനപക്ഷങ്ങൾ 60 മാസങ്ങൾ കൊണ്ടുമാണ്​ വായ്​പ തിരിച്ചടക്കേണ്ടത്​. ഒ.ബി.സിക്കാർക്ക്​ അഞ്ച്​ ലക്ഷം രൂപ വരെ ആറ്​ ശതമാനവും അതിന്​ മുകളിൽ ഏഴു ശതമാനവുമാണ്​ പലിശനിരക്ക്​. മതന്യൂനപക്ഷക്കാരായ പുരുഷന്മാർക്ക്​ ആറ്​ ശതമാനവും സ്​ത്രീകൾക്ക്​ എട്ട്​ ശതമാനവും. നോർക്കയുടെ മൂലധന, പലിശ സബ്​സിഡി ആനുകൂല്യങ്ങൾ കിട്ടുന്നതോടെ പലിശ വളരെ തുശ്ചവും തിരിച്ചടവ്​ ലാഭകരവുമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsreturn expat
News Summary - return expat-Gulf news
Next Story