തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവിസുകൾ പുനരാരംഭിക്കണം: നവയുഗം
text_fieldsദമ്മാം: സൗദിയിൽനിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നിർത്തലാക്കിയിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും, അവ പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാത്ത മാനേജ്മെൻറിെൻറ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
2025 ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽനിന്നും ജിദ്ദയിൽനിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായിരിക്കുന്നത്. നിലവിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയോ, വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് സർവീസുകൾ ആശ്രയിച്ചോ മാത്രമാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും ഉയർന്ന ടിക്കറ്റ് നിരക്കിനും വഴിവെക്കുന്നതിനൊപ്പം, പ്രവാസികളുടെ കുടുംബസമേതമുള്ള യാത്രകളെ വലിയ ദുരിതമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഉടനടി നടപടി കൈക്കൊള്ളാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും ദമ്മാമിൽ ഇറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

