Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​സ്റ്റാ​റ​ന്‍റ്, ക​ഫേ...

റ​സ്റ്റാ​റ​ന്‍റ്, ക​ഫേ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധം

text_fields
bookmark_border
റ​സ്റ്റാ​റ​ന്‍റ്, ക​ഫേ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധം
cancel

ജി​ദ്ദ: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​സ്റ്റാ​റ​ന്‍റ്, ക​ഫേ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സൗ​ദി പ​ബ്ലി​ക് ഹെ​ല്‍ത്ത് അ​തോ​റി​റ്റി (വി​ഖാ​യ) അ​റി​യി​ച്ചു.

ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​ക​ത്ത് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മി​ല്ല. എ​ന്നാ​ൽ, ടേ​ബി​ളു​ക​ള്‍ക്കി​ട​യി​ല്‍ മൂ​ന്നു മീ​റ്റ​ര്‍ അ​ക​ലം വേ​ണം. ഈ ​അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത റ​സ്റ്റാ​റ​ന്‍റു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം പാ​ഴ്​​സ​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം. ഒ​രേ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഒ​ന്നി​ച്ചി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാം. എ​ന്നാ​ൽ, ഒ​രേ ടേ​ബി​ളി​ൽ 10ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ന്നി​ച്ചി​രി​ക്ക​രു​ത്.

ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും കാ​ത്തി​രി​പ്പു​സ്ഥ​ല​ങ്ങ​ളി​ലും പാ​ഴ്​​സ​ൽ വി​ത​ര​ണ​സ്ഥ​ല​ത്തു​മെ​ല്ലാം ആ​ളു​ക​ൾ ത​മ്മി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​വ​ണം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത സ​മ​യ​ത്ത് സ​ന്ദ​ർ​ശ​ക​രും ജോ​ലി​ക്കാ​രും കൃ​ത്യ​മാ​യി മാ​സ്ക്​ ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ര്‍ അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണം.

റ​സ്റ്റാ​റ​ന്‍റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കും അ​ക​ത്തു​ള്ള എ​ല്ലാ​യി​ട​ത്തും കാ​ണാ​ൻ സാ​ധി​ക്കു​ന്ന സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ശ​രീ​രോ​ഷ്​​മാ​വ് പ​രി​ശോ​ധി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​വും സാ​നി​റ്റ​റു​ക​ളും പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ത​ക്ക​താ​യ പി​ഴ​ക​ൾ ചു​മ​ത്തു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictions
News Summary - Restrictions on social space in restaurants and cafes
Next Story