Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉച്ചനേരത്ത് തുറസ്സായ...

ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിലെ പുറംജോലികൾക്ക് നിയന്ത്രണം

text_fields
bookmark_border
ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിലെ പുറംജോലികൾക്ക് നിയന്ത്രണം
cancel
camera_alt

പ​ക​ൽ​സ​മ​യം ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ (ഫ​യ​ൽ ചി​ത്രം)

ജി​ദ്ദ: ചൂ​ട് കൂ​ടി​യ​തോ​ടെ ന​ട്ടു​ച്ച നേ​ര​ത്ത് തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലെ പു​റം​ജോ​ലി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഉ​ച്ച​ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ പു​റം​ജോ​ലി​ക​ൾ പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം ജൂ​ൺ 15 മു​ത​ൽ 2023 സെ​പ്റ്റം​ബ​ർ 15 വ​രെ നി​ല​നി​ൽ​ക്കും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ക, അ​വ​ർ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ ഒ​ഴി​വാ​ക്കു​ക, തൊ​ഴി​ൽ സു​ര​ക്ഷ​യു​ടെ​യും ആ​രോ​ഗ്യ​ത്തി​ന്റെ​യും അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന ച​ട്ട​ക്കൂ​ടി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. തീ​രു​മാ​ന​ത്തി​ന​നു​സൃ​ത​മാ​യി തൊ​ഴി​ൽ സ​മ​യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും തീ​രു​മാ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​നും മ​ന്ത്രാ​ല​യം തൊ​ഴി​ലു​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ദാ​നം ചെ​യ്യ​ണം. തൊ​ഴി​ൽ​പ​ര​മാ​യ പ​രി​ക്കു​ക​ളും രോ​ഗ​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workerssaudi
News Summary - Restrictions on outdoor activities in open areas during afternoon hours
Next Story