റെസ്റ്ററന്‍റിന്‍റെ മുൻഭാഗം തകർന്നുവീണ് മലയാളി ഉൾപ്പെടെ രണ്ടു മരണം
text_fieldsറിയാദ്: റിയാദിൽ റസ്റ്ററന്‍റിന്‍റെ മുൻഭാഗം തകർന്നുവീണ് മലയാളിയും തമിഴ്നാട് സ്വദേശിയും മരിച്ചു. നഗരത്തിെൻറ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്ററൻറിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60), തമിഴ്നാട് നാഗർകോവിൽ സ്വദേശി എന്നിവരാണ് മരിച്ചത്.
ഇവർ കടയുടെ മുന്നിൽ നിൽക്കുമ്പോൾ കെട്ടിടത്തിെൻറ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്ററൻറിെൻറ ബോർഡും അടക്കം നിലത്തുവീണു. ഇതിനടിയിൽപെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സഉൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് എത്തി 11മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രഭാത ഭക്ഷണത്തിെൻറ സമയമായതിനാൽ നിരവധിയാളുകൾ റെസ്റ്ററൻറിൽ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് മരിച്ച അബ്ദുൽ അസീസ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തുന്നത് ഇവിടെയാണ്. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ: ആരിഫ്, ആഷിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
