പ്രിയതമയും മകനുമെത്തി, സാജിദ് ഷാക്ക് ജിദ്ദയിൽ അന്ത്യവിശ്രമം
text_fieldsസാജിദ് ഷാ
ജിദ്ദ: തങ്ങളുടെ പ്രിയപ്പെട്ടവനെ അന്ത്യവിശ്രമത്തിന് അയക്കും മുമ്പ് അവസാനമായി ഒരുനോക്ക് കാണാൻ പ്രിയതമയും അരുമ മകനും നാട്ടിൽനിന്നെത്തി. കഴിഞ്ഞ ദിവസം ജിദ്ദയിൽ മരിച്ച കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷായുടെ (49) ഭാര്യ ശുഹാദയും മകൻ റിസീനുമാണ് ഖബറടക്കത്തിന് തൊട്ട് മുമ്പ് നാട്ടിൽനിന്നെത്തിയത്. ഇളയമക്കളായ ഇരട്ടകൾ ഹസക്കും ഹിനക്കും എത്താനായില്ല. ജിദ്ദയിലെ ബസാത്തീനിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി ചെയ്തിരുന്ന സാജിദ് ഷാ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് രാവിലെ റൂമിലെത്തി കിടന്നതായിരുന്നു. ഒപ്പമുള്ളവർ വൈകുന്നേരം ജോലി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതംമൂലമായിരുന്നു മരണം. മുഹമ്മദ് ഷാ- ഖദീജ ദമ്പതികളുടെ മകനാണ്. മയ്യിത്ത് ജിദ്ദ റുവൈസ് മഖ്ബറയിൽ മറമാടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്മെന്റുമാണ് രംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

