‘വിഭവം കരുതണം, വിപ്ലവമാകണം’ കലാലയം സാംസ്‌കാരിക വേദി വിചാര സദസ്സ്
text_fieldsകലാലയം സാംസ്‌കാരിക വേദി യാംബു സോൺ സംഘടിപ്പിച്ച വിചാര സദസ്സിൽ ആഷിഖ് സഖാഫി സംസാരിക്കുന്നു
യാംബു: രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) കീഴിലുള്ള കലാലയം സാംസ്‌കാരിക വേദി യാംബു സോൺ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ‘വിഭവം കരുതണം, വിപ്ലവമാകണം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രമേയവിചാരം ശ്രദ്ധേയമായി. യാംബുവിലെ ഇമാം ഗസ്സാലി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം ആഷിഖ് സഖാഫി വിഷയാവതരണം നടത്തി.
ഏറെ ഉൽകൃഷ്ഠമായ മനുഷ്യന്‍റെ വൈവിധ്യമാർന്ന കഴിവുകൾ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുന്നതിലൂടെയാണ് മാനുഷിക വിഭവങ്ങളുടെ ഉയർച്ചക്കും സമൂഹത്തിൽ വിപ്ലവമുണ്ടാക്കാനും കഴിയുകയുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നാസർ നടുവിൽ (കെ.എം.സി.സി), സിദ്ധീഖുൽ അക്ബർ (ഒ.ഐ.സി.സി), മുസ്തഫ കല്ലിങ്ങൽപറമ്പ് (ഐ.സി.എഫ് ) എന്നിവർ സംസാരിച്ചു.
ആർ.എസ്.സി നാഷനൽ കമ്മിറ്റിയംഗം ജംഷീർ നിലമ്പൂർ സമാപന പ്രസംഗം നിർവഹിച്ചു. ഇസ്മായിൽ മദനി പ്രാർഥന നടത്തി. ഹസ്സൻ കാസർകോട് സ്വാഗതവും ആർ.എസ്.സി മീഡിയ ക്ലസ്റ്റർ സെക്രട്ടറി ആബിദ് മിസ്ബാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

