Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിപ്പബ്ലിക്ക്

റിപ്പബ്ലിക്ക് ദിനാഘോഷം

text_fields
bookmark_border

അൽ അഹ്സ: ഒ.ഐ.സി.സി ഹുഫൂഫ് ഏരിയ കമ്മറ്റി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി ശാഫി കുദിർ പതാക ഉയർത്തി.
ബാലജനവേദി ഭാരവാഹികളായ അഫ്ശാന അഷ്റഫ്, ദേവനാഥൻ, അദ്നാൻ ഉമർ, അഫ്സൽ, അവാദ് ഇദ്​രീസ് എന്നിവർ ദേശീയ ഗാനം ആലപിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യൂത്ത് വിങ്​ പ്രസിഡൻറ് ഫൈസൽ അധ്യക്ഷത വഹിച്ചു. മന്മഥൻ ചവറ ഉദ്ഘാടനം ചെയ്തു. ഉമർ കോട്ടയിൽ, നവാസ് കൊല്ലം, മഞ്ജു മന്മഥൻ, ജസ്ന മാളിയേക്കൽ, റാസിയ ഖലീൽ, സബീന അഷ്റഫ്, ഷാനി എന്നിവർ സംസാരിച്ചു.


സാഹിർ ചുങ്കം സ്വാഗതവും നിസാം നന്ദിയും പറഞ്ഞു. ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ വാർഷികാഘോഷത്തി​​​െൻറ ഭാഗമായി സംഘടിപ്പിച്ച ഒപ്പന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഹുഫൂഫ് ഏരിയ ബാലജനവേദി ടീമിനെയും പരിശീലകരായ ജസ്ന, റാസിയ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നിയാസ് നെല്ലിക്കാട്ടിൽ, സിയാദ്, രിഹാന നിസാം, ശഫ്​ല അസീസ്, അഫ്സൽ, ഷബീന ഫൈസൽ, റംലാ ഉമർ, മഞ്ജു മുജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മിഠായി വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudigulf newsrepublic
News Summary - republic-soudi-gulf news
Next Story