കൊല്ലം ജില്ല ഒ.ഐ.സി.സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ്
ബാലുക്കുട്ടൻ സംസാരിക്കുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഷൗക്കത്ത് പാർവേശ് മുഖ്യപ്രഭാഷണം നടത്തി. യൂനിവേഴ്സ് റെക്കോഡ്സ് വിജയികളായ വിസ്മയ് ആർ. മനോജ്, യുക്ത ആർ. മനോജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. അബ്ദുൽ സലിം അർത്തിയിൽ ആമുഖ പ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട്, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, റസാഖ്, രഘുനാഥ് പറശ്ശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കർ, സിദ്ദീഖ് കല്ലുപറമ്പൻ, അലക്സ് കൊട്ടാരക്കര, ജറിൻ മാത്യു, യോഹന്നാൻ കുണ്ടറ, സത്താർ ഓച്ചിറ, നസീർ ഹനീഫ, ഷാജി റാവുത്തർ, അഖീനാസ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ഷാജഹാൻ, അൻഷാദ് ശൂരനാട്, ഹുസൈൻ മുസാഹ്മിയ, അബി ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നിൽ സ്വാഗതവും നിസാർ പള്ളിക്കശേരിൽ നന്ദിയും പറഞ്ഞു. ഡിൻസി മറിയം ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

