Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രൗ​ഢ​ഗം​ഭീ​രം റി​പ്പ​ബ്ലി​ക്​ ദിനാ​ഘോ​ഷം
cancel
camera_alt????????? ????????? ??????????? ????????????????????? ?????????????????? ???????? ????????? ?????? ?????? ???? ??????? ???????????? ????????????? ????????? ??????? ???????????????

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 71ാമ​ത് റി​പ്പ​ബ്ലി​ക്ദി​നം സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം പ്രൗ​ഢ​ഗം​ഭീ​ര​ മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​ റ്റി​ലും രാ​ജ്യ​ത്തെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലും വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. രാ​ വി​ലെ 8.45ന്​ ​ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ ൻ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ് സ​ഇൗ​ദും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ർ റ​ഹ്​​മാ​ൻ ശൈ​ഖും പ​താ​ക ഉ​യ​ർ​ത്തി. ഇൗ ​സ​മ​യം എ​ല്ലാ​വ​രും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു.

ശേ​ഷം ഇ​രു​വ​രും ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു. റി​യാ​ദ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. രാ​ത്രി എ​ട്ടി​ന് ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ർ​ട്ട​റി​ലെ ക​ൾ​ച​റ​ൽ പാ​ല​സി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ് സ​ഇൗ​ദും പ​ത്നി ഫ​ർ​ഹ സ​ഇൗ​ദും ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി അ​ത്താ​ഴ​വി​രു​ന്നൊ​രു​ക്കി. സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​െ​ങ്ക​ടു​ത്തു.

ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ കേ​വ​ല ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന​പ്പു​റം ബു​ഹ​മു​ഖ​വും പ​ര​സ്​​പ​രം പ്ര​​യോ​ജ​ന​മു​ള്ള​തു​മാ​യ ത​ന്ത്ര​പ്ര​ധാ​ന സ​ഹ​വ​ര്‍ത്തി​ത്വ​മാ​ണു​ള്ള​തെ​ന്നും ആ ​ബ​ന്ധം വ​ള​രെ ശ​ക്ത​മാ​യ​താ​യും അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യാ​തി​ഥി റി​യാ​ദ് ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ അ​ൽ​സ​ഉൗ​ദും അം​ബാ​സ​ഡ​റും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു.

എം​ബ​സി പു​റ​ത്തി​റ​ക്കി​യ ഇ​ന്ത്യ, സൗ​ദി സൗ​ഹൃ​ദം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സ്​​മ​ര​ണി​ക റി​യാ​ദ് ഗ​വ​ർ​ണ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ഭം​ഗ്ര ക​ലാ​സം​ഘ​ത്തി​​െൻറ നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മ​ല​യാ​ളി ചി​ത്ര​കാ​രി വി​നി​വി ബ്ര​ഷി​ല്ലാ​തെ വി​ര​ലു​ക​ൾ കൊ​ണ്ട് വ​ര​ച്ച പെ​യി​ൻ​റി​ങ്ങു​ക​ളു​ടെ​യും മ​റ്റൊ​രു ഇ​ന്ത്യ​ൻ ചി​ത്ര​കാ​രി സാ​ബി​ഹ മ​ജീ​ദി​െൻറ​യും ഇ​ന്ത്യ​ൻ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ഷെ കേ​ണ​ൽ മ​നീ​ഷ് നാ​ഗ്പാ​ളി​െൻറ​യും പെ​യി​ൻ​റി​ങ്ങു​ക​ളു​ടെ​യും ഉ​ർ​ദു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കെ.​എ​ൻ. വാ​സി​​ഫി​​െൻറ ഫോ​ട്ടാ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​പ​രി​പാ​ടി​യും ഒ​രു​ക്കി​യി​രു​ന്നു. കാ​ഞ്ചി​വ​രം, മൈ​സൂ​രു, ബ​നാ​റ​സ്, കീ​ച്ച എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ട്ടു​സാ​രി​ക​ളു​ടെ​യും ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​കൃ​തി മ​നോ​ഹാ​രി​ത വി​ളി​ച്ചോ​തു​ന്ന ഫോേ​ട്ടാ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsrepublic day
News Summary - republic day-saudi-gulf news
Next Story