Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​പ്പ​ബ്ലി​ക്ദി​ന...

റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം: ഇ​ന്ത്യ-​സൗ​ദി സൗ​ഹൃ​ദം പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ –ആ​ക്​​ടി​ങ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ​

text_fields
bookmark_border
റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം: ഇ​ന്ത്യ-​സൗ​ദി സൗ​ഹൃ​ദം പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ –ആ​ക്​​ടി​ങ്​ കോ​ൺ​സ​ൽ ജ​ന​റ​ൽ​
cancel

ഇ​ന്ത്യ​യു​ടെ 72ാമ​ത് റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ വേ​ള​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന മു​ഴു​വ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്നു. സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സൗ​ഹൃ​ദ​പ​ര​മാ​യ ബ​ന്ധ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ഇ​ട​ക്കി​ടെ​യു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ളും വി​വ​ര​കൈ​മാ​റ്റ​ങ്ങ​ളും വ​ഴി അ​ടു​ത്ത കാ​ല​ത്താ​യി എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ക​യും ഇ​ന്ത്യ-​സൗ​ദി അ​റേ​ബ്യ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ്​ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ നാ​ലാ​മ​ത്തെ വ​ലി​യ വ്യാ​പാ​ര​പ​ങ്കാ​ളി​യാ​ണ് സൗ​ദി അ​റേ​ബ്യ. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 2019-20ൽ 33 ​ശ​ത​കോ​ടി യു.​എ​സ് ഡോ​ള​ർ മ​റി​ക​ട​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദി​െൻറ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ സൗ​ദി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് സാ​ധ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച കോ​ൺ​സു​ല​ർ, ക്ഷേ​മ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് ആ​ത്മാ​ർ​ഥ​മാ​യും ഉ​ത്സാ​ഹ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കാ​ർ​ക്ക് രാ​ജ്യ​ത്ത് താ​മ​സി​ക്കാ​നും ജോ​ലി​ചെ​യ്യാ​നും അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള കോ​ൺ​സു​ലേ​റ്റി​െൻറ ശ്ര​മ​ങ്ങ​ളി​ൽ എ​ല്ലാ​യ്​​പ്പോ​ഴും മി​ക​ച്ച സ​ഹാ​യം ന​ൽ​കി​യ സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദേ​ശ​കാ​ര്യ, തൊ​ഴി​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​​ൾ, ജ​വാ​സ​ത്ത്, ത​ർ​ഹീ​ൽ, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യോ​ടു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്നു.

എ​ല്ലാ​ത്തി​നു​മു​പ​രി ഇ​ന്ത്യ​യു​ടെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ​യും വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും ഒ​പ്പം ഇ​ന്ത്യ-​സൗ​ദി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും മി​ക​ച്ച സം​ഭാ​വ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു. കോ​ൺ​സു​ലേ​റ്റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രു​ടെ​യും പി​ന്തു​ണ തു​ട​ർ​ന്നും ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

വൈ. ​സാ​ബി​ർ. ആ​ക്ടി​ങ് കോ​ൺ​സ​ൽ ജ​ന​റ​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, ജി​ദ്ദ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consul GeneralIndia-SaudiRepublic Day Message
Next Story