Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂവർണ ശോഭയിൽ...

മൂവർണ ശോഭയിൽ റിപ്പബ്ലിക്​ ദിന ആ​​ഘോഷം

text_fields
bookmark_border
മൂവർണ ശോഭയിൽ റിപ്പബ്ലിക്​ ദിന ആ​​ഘോഷം
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

മ​സ്​​ക​ത്ത്​: സ്വ​ത​ന്ത്ര ഇ​ന്ത്യ പ​ര​മാ​ധി​കാ​ര റി​പ്പ​ബ്ലി​ക്​ ആ​യ​തി​ന്റെ 73ാം ഓ​ർ​മ പു​തു​ക്കി ഒ​മാ​നി​ലും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക സ​ന്ന​ദ്ധ, സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്ങ്​ പ​താ​ക ഉ​യ​ർ​ത്തി. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ​പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. എം​ബ​സി ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. രാ​ഷ്ട്ര​പ​തി​യു​​ടെ സ​​ന്ദേ​ശ​വും വാ​യി​ച്ചു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വൈ​കീ​ട്ട്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ മ​ന്ത്രി റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി മു​ഖ്യാ​തി​ഥി​യാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി​മാ​ർ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ബ്രി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ബ്രി ഗ​വ.​ ഹോ​സ്പി​റ്റ​ൽ, സ്കൂ​ൾ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ക്യാ​മ്പ് ന​ട​ത്തി​യ​ത്.

സു​ർ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ദാ​റു​ൽ ഖു​ർ​ആ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ സു​ന്നി ബാ​ല​വേ​ദി യൂ​നി​റ്റ് ബാ​ല ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ന്ന പ​രി​പാ​ടി അ​ബ്​​ദു​നാ​സ​ർ ദാ​രി​മി മു​ണ്ട​ക്കു​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്വ​ദ​ർ മു​അ​ല്ലിം ബ​ശീ​ർ ഫൈ​സി കു​രി​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ൻ​വ​രി ത​ല​യാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി നാ​സ​ർ മൗ​ല​വി ത​ല​യാ​ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫാ​ത്തി​മ റി​ൻ​ഷ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ദ്റ​സ കു​ട്ടി​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ബി​ദ് മു​സ്​​ലി​യാ​ർ എ​റ​ണാ​കു​ളം സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു.

നി​സ്​​വ: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം ഓ​ൻ​ലൈ​നി​ലൂ​ടെ ന​ട​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മു​ഫീ​ത് പു​ല​ത്ത് വാ​യി​ച്ചു. ദേ​ശ​ഭ​ക്തി ഗാ​നം, മൂ​കാ​ഭി​ന​യം, ടാ​ബ്ലോ, ഡാ​ൻ​സ് എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മ​നി​ക്, സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ഡ് ഗേ​ൾ മീ​ന മ​നോ​ജ് സ്വാ​ഗ​ത​വും ഹെ​ഡ് ബോ​യ് എ​ബ​ൽ അ​ബ്രാ​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, എ.​വി.​പി. ഫ​ഹീം​ഖാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷി​നാ​സ്: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഷി​നാ​സ് സു​ന്നി സെ​ന്‍റ​ർ, കെ.​എം.​സി.​സി സം​യു​ക്ത​മാ​യി എ​സ്​.​കെ.​എ​സ്.​എ​സ്.​എ​ഫ്​ മ​നു​ഷ്യ ജാ​ലി​ക സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി എ​സ്​.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. മു​ജീ​ബ് റ​ഹ്മാ​ൻ മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ഫി​ള് ഇ.​കെ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് പ്രാ​ർ​ഥ​ന ന​ട​ത്തി. ഷു​ക്കൂ​ർ ഹാ​ജി, ഷ​മീ​ർ സൈ​നി, സു​ബൈ​ർ വ​യ​നാ​ട്, അ​ബൂ​ബ​ക്ക​ർ അ​സീ​സ് കോ​ള​യാ​ട് (ഖ​ത്ത​ർ), ആ​ബി​ദ് മു​സ്​​ലി​യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​നീ​ർ പേ​രാ​മ്പ്ര പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ദ്റ​സ കു​ട്ടി​ക​ൾ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു.​കെ. റ​ഹീം സ്വാ​ഗ​ത​വും ഉ​നൈ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്തി​ന്റെ​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ന്നു. ആ​ർ​ട്​ എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു. പേ​ര​ന്‍റ്​ റി​ലേ​ഷ​ൻ​സ് സ​ബ്ക​മ്മി​റ്റി ത​ല​വ​ൻ കെ. ​വി​നോ​ദ്കു​മാ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ ക​മ്മി​റ്റി അം​ഗം ശ​മ ശം​സു​ദ്ദീ​ൻ ആ​ർ​ട്​ എ​ക്സി​ബി​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ദേ​ശ​ഭ​ക്തി​ഗാ​ന​മ​ട​ക്ക​മു​ള്ള, വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ അ​മ​ർ ശ്രീ​വാ​സ്ത സ്വാ​ഗ​തം പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ ചു​ങ്ക​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബ്ലെ​സി ഡ​യാ​ന ഷി​ജി, ​​പ്രൈ​മ​റി വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഗീ​ത ചൗ​ഹാ​ൻ, സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - Republic Day celebration in tricolor
Next Story