ദമ്മാമിൽ ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷം
text_fieldsഒ.ഐ.സി.സി ദമ്മാമിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം പതാക ഉയർത്തി. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഹമ്മദ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല റിപബ്ലിക് ദിന സന്ദേശം നൽകി. ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തർ, നാഷനൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജനൽ വൈസ് പ്രസിഡൻറ് ഷംസ് കൊല്ലം, റീജനൽ വനിതാവേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ സംസാരിച്ചു.
റീജനൽ കമ്മിറ്റി ഓഡിറ്റർ ബിനു പി. ബേബി ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലിക്കൊടുത്തു. റീജനൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റഷീദ് പത്തനാപുരം, ശ്യാം പ്രകാശ്, തോമസ് തൈപ്പറമ്പിൽ, അഷ്റഫ് കൊണ്ടോട്ടി, റോയ് കരുമാടി, ഹമീദ് മരക്കാശ്ശേരി, ജലീൽ പള്ളാത്തുരുത്തി, സുരേന്ദ്രൻ പയ്യന്നൂർ, ഗഫൂർ വടകര, സലീന ജലീൽ, മുംതാസ് ബീവി, സിദ്ധീഖ് നടുവന്നൂർ, യൂസുഫ് കുഞ്ഞുപ്പ, അസ്മാ ബീവി ഉമ്മ, ജസ്ല ജലീൽ, നജ്മുദ്ദീൻ, നൂർ ഷാൻ തുടങ്ങിയവർ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.

