ജനപ്രതിനിധികള്‍ പ്രതിബദ്ധതയുള്ളവരാവണം –സാദിഖലി ശിഹാബ് തങ്ങള്‍
text_fieldsമലപ്പുറം മൂന്നിയൂര്‍ പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പ്രതീക്ഷ പാലിയേറ്റിവിനുള്ള ധനസഹായ കൈമാറ്റവും സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പ്രതീക്ഷ പാലിയേറ്റിവിന് നല്കുന്ന ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. മലപ്പുറം ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാവണമെന്നും മത, ജാതികള്‍ക്ക് അതീതമായി ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി സമൂഹത്തിന് എന്നും മാതൃകയാണെന്നും പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് ലത്തീഫ് കാളിക്കണ്ടം അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.എ. ഖാദര്‍, ഇസ്മാഈല്‍ വയനാട്, ശരീഫ് കുറ്റൂര്‍, ഹനീഫ മൂന്നിയൂര്‍, വി.പി. അബ്ദുല്‍ഹമീദ്, സലിം ഐദീദ് തങ്ങൾ, ടി.പി.എം. ബഷീര്‍, സറീന ഹസീബ്, വീക്ഷണം മുഹമ്മദ്, സൈദലവി എന്ന കുഞ്ഞാപ്പു, ഡോ. എ.എ. റഹ്മാൻ, സി. കുഞ്ഞി ബാവ മാസ്റ്റർ, ആച്ചാട്ടില്‍ ഹനീഫ, ഹൈദര്‍ കെ. മൂന്നിയൂര്‍, എം. സൈതലവി, എന്‍.എം. അന്‍വര്‍ സാദത്ത്, ഇ.ടി. മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. യു. ശംസുദ്ദീന്‍ വെളിമുക്ക് സ്വാഗതവും കെ.പി. മുബാറക് കൂഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

