കഅ്ബ കിസ്വയുടെ അറ്റകുറ്റപണി പൂർത്തിയായി
text_fieldsകഅ്ബയെ പുതപ്പിച്ച കിസ്വയുടെ ബെൽറ്റ് മുറുക്കലും അറ്റകുറ്റപണിയും പൂർത്തിയായപ്പോൾ
മക്ക: കഅ്ബയെ പുതപ്പിച്ച കിസ്വയുടെ ബെൽറ്റ് മുറുക്കലും അറ്റകുറ്റപണിയും പൂർത്തിയായി. ഹറം കാര്യാലയത്തിന് കീഴിലെ കിസ്വ മെയിന്റനൻസ് വിഭാഗമാണ് പതിവ് പോലെ കിസ്വയുടെ അറ്റക്കുറ്റപണികൾ പൂർത്തിയാക്കിയത്.
കഅ്ബയുടെ ബെൽറ്റ് മുറുക്കുന്നതും നാല് ഭാഗത്ത് നിന്ന് കിസ്വയുടെ അറ്റങ്ങൾ ഉറപ്പിച്ചു നിർത്തലും പൊടിതട്ടലുമടക്കമുള്ള ജോലികളുമാണ് അറ്റകുറ്റപണികളെന്ന് വകുപ്പ് മേധാവി ഫഹദ് അൽജാബിരി പറഞ്ഞു. കിസ്വ പരിപാലനത്തിനായി വർഷത്തിൽ പല തവണയായി റിപ്പയറിങ് നടത്താറുണ്ട്.
കിസ്വക്ക് കേടുപാടുകൾ വരാതിരിക്കാൻ മുഴു സമയം ശ്രദ്ധിച്ചുവരുന്നതായും മെയിന്റനൻസ് വിഭാഗം മേധാവി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

