അറ്റകുറ്റപ്പണി; ജിദ്ദ കോർണിഷിലെ വാട്ടർഫ്രണ്ട് ഏരിയ താൽക്കാലികമായി അടച്ചു
text_fieldsrepresentational image
ജിദ്ദ: അറ്റകുറ്റപ്പണികൾക്കായി ജിദ്ദ മിഡിൽ കോർണിഷിലെ വാട്ടർഫ്രണ്ട് താൽക്കാലികമായി അടച്ചു. ഞായറാഴ്ച മുതൽ 10 ദിവസത്തേക്കാണ് അടച്ചിടുകയെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. സന്ദർശകരുടെയും കുട്ടികളുടെയും സുരക്ഷക്കും ആരോഗ്യത്തിനുംവേണ്ടിയുള്ള മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയുടെയും താൽപര്യത്തിന്റെയും ഭാഗമാണിത്.
അൽഅനാനി മസ്ജിദ് മുതൽ ഫലസ്തീൻ സ്ട്രീറ്റ് വരെയുള്ള മുൻഭാഗത്തെ സിറ്റിങ്, പിക്നിക് ഏരിയകൾ അടച്ചിടുന്നതിലുൾപ്പെടും. വാട്ടർഫ്രണ്ട് പദ്ധതിക്ക് കീഴിലെ മുഴുവൻ ഗാർഡനുകളുടെ പുനരുദ്ധാരണം, നടപ്പാതകളുടെ അറ്റകുറ്റപ്പണി, ജലധാരകളും വിളക്കുകാലുകളും വൃത്തിയാക്കലും സജ്ജീകരിക്കലും റിപ്പയറിങ്ങും മിഡിൽ കോർണീഷിൽ നടപ്പാക്കുന്ന പദ്ധതികളിലുൾപ്പെടും.
അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ നോർത്ത് കോർണിഷ് വാട്ടർഫ്രണ്ട്, റോഷൻ വാട്ടർഫ്രണ്ട്, സൗത്ത് അബഹുർ വാട്ടർഫ്രണ്ട്, സൈഫ് ബീച്ച് വാട്ടർഫ്രണ്ട് എന്നീ ലഭ്യമായ മറ്റ് വാട്ടർഫ്രണ്ടുകൾ ആളുകൾക്ക് ഉപയോഗപ്പെടുത്താമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

