അറ്റകുറ്റപ്പണി: റിയാദ് മൃഗശാല താൽക്കാലികമായി അടച്ചു
text_fieldsറിയാദ്: അറ്റകുറ്റപ്പണികൾക്കും നന്നാക്കുന്നതിനുമായി റിയാദ് മൃഗശാല ബുധനാഴ്ച മുതൽ താൽക്കാലികമായി അടച്ചിട്ടതായി ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു.
അറ്റകുറ്റപ്പണികളും സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും പൂർത്തിയായാൽ പാർക്ക് പ്രവർത്തനം പുനരാരംഭിക്കുമെന്നും കേന്ദ്രം അധികൃതർ പറഞ്ഞു. സന്ദർശകർ നിരന്തരം വരുന്നതിനാൽ റിയാദ് മൃഗശാല രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്.
വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെടെ 190 വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള 1,300ലധികം മൃഗങ്ങൾ ഇതിലുണ്ട്.
55 ഏക്കറാണ് ഇതിെൻറ വിസ്തീർണം. അതിനാൽ ഇത് രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ മൃഗശാലയാക്കി മാറ്റുന്നുവെന്നും ദേശീയ വന്യജീവി വികസനകേന്ദ്രം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

