‘ഈജാർ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടകകരാറുകൾക്ക് സാധുതയില്ല
text_fieldsറിയാദ്: സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ‘ഈജാർ’പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് സാധുതിയുണ്ടാവില്ലെന്ന് അധികൃതർ. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറിന് ഭരണപരമോ നിയമപരമോ ആയ സാധുതയുണ്ടാകില്ല.
പോർട്ടലിെൻറ അംഗീകാരത്തിന് ആവശ്യമായ വ്യവസ്ഥകളും ആവശ്യകതകളും നിർണയിക്കാൻ നീതിന്യായ, ഭവന മന്ത്രാലയങ്ങൾക്ക് അധികാരമുണ്ട്.
പോർട്ടൽ സേവനങ്ങൾക്കായി അംഗീകൃത വാടക കരാറുകൾ ആവശ്യമാണ്. സൗദികളല്ലാത്തവർക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ‘ഈജാർ’പോർട്ടലിൽ രജിസ്റ്റർ ചെയ്ത വാടക കരാർ ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

