Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​അ്​​ബ​യു​ടെ പ​തി​വ്​...

ക​അ്​​ബ​യു​ടെ പ​തി​വ്​ അ​റ്റ​കു​റ്റ​പ്പ​ണി​ ആ​രം​ഭി​ച്ചു

text_fields
bookmark_border
kaaba
cancel
camera_alt

ക​അ്​​ബ​യു​ടെ പ​തി​വ്​ അ​റ്റ​കു​റ്റ​പ്പ​ണി​ ആ​രം​ഭി​ച്ച​പ്പോ​ൾ

മ​ക്ക: ക​അ്​​ബ​യു​ടെ പ​തി​വ്​ അ​റ്റ​കു​റ്റ​പ്പ​ണി​ ആ​രം​ഭി​ച്ചു. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ദ്ധ​തി മാ​നേ​ജ്‌​മെ​ന്റ്​ ഓ​ഫിസി​​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലും നി​ര​വ​ധി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലു​മാ​ണ് ​​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്​.

ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​റം വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള വി​ദ​ഗ്​​ധ​രു​ടെ ഒ​രു സം​ഘം മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ട്​. ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ് ഇ​തി​നാ​യി​​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​രു​ഹ​റ​മു​ക​ളും മി​ക​ച്ച നി​ല​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണി​ത്.

ക​അ​ബ​യു​ടെ പു​ട​വ (കി​സ്​​വ) ദി​വ​സ​വും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ഇ​രു​ഹ​റം പ​രി​പാ​ല​ന ജ​ന​റ​ൽ അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. ആ​നു​കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ പ്ര​ത്യേ​ക സൗ​ദി സം​ഘ​മു​ണ്ട്. അ​വ​രി​ൽ ചി​ല​ർ​ക്ക് നീ​ണ്ട വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ട്.

ക​അ​ബ​യു​ടെ പു​ട​വ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും അ​തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള​യ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നും ന്യൂ​ന​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​നും സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ജ​ന​റ​ൽ അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationKaabaSaudi Arabia News
News Summary - Renovation work of Kaaba started
Next Story