റിയാദിലെ പുരാതന കൊട്ടാരങ്ങളുടെ നവീകരണം തുടരുന്നു
text_fieldsപുരാതന കൊട്ടാരങ്ങളുടെ നവീകരണപ്രവൃത്തികൾ സാംസ്കാരിക മന്ത്രി പരിശോധിക്കുന്നു
റിയാദ്: റിയാദിെൻറ മധ്യഭാഗത്തെ നഗരപൈതൃക കെട്ടിടങ്ങളുടെ പുരനുദ്ധാരണ പ്രവൃത്തികൾ സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സന്ദർശിച്ചു. വാസ്തുവിദ്യപരവും ചരിത്രപ്രാധാന്യവുമുള്ള 15 പൈതൃക കൊട്ടാരങ്ങൾ ഇതിലുൾപ്പെടുന്നു. ആവശ്യമായ പഠനങ്ങളും ഡിസൈനുകളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വാസ്തുവിദ്യാ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുക, പ്രാദേശിക ഐഡൻറിറ്റി ഉയർത്തിക്കാട്ടുക, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിനോദസഞ്ചാര വിഭവമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തലസ്ഥാനമായ റിയാദിെൻറ ഓർമയും ചരിത്രവും രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന ചെയ്യും. ദേശീയ വാസ്തുവിദ്യ പൈതൃക രജിസ്റ്ററിെൻറ പട്ടികയിൽ ഹെറിറ്റേജ് അതോറിറ്റി ഈ കെട്ടിടങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

