മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും നവീകരണം
text_fieldsമക്ക നഗരത്തിന്റെ നവീകരണ മാതൃക
മക്ക: വിശുദ്ധ പ്രദേശങ്ങളുടെയും മക്ക നഗരത്തിന്റെയും നവീകരണത്തിനു ആവിഷ്കരിച്ച വാസ്തുവിദ്യ മാതൃകകൾ മക്ക റോയൽ കമീഷൻ ഔദ്യോഗികമായി അവതരിപ്പിച്ചു. മക്കയുടെ സമ്പന്നമായ വാസ്തുവിദ്യ പൈതൃകവും സംവേദനക്ഷമതയും ഏകീകരിക്കുക, ആത്മീയവും ചരിത്രപരവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുക, പ്രദേശവാസികളുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു നീക്കമാണിത്.
മക്കയുടെ വാസ്തുവിദ്യ ഹറമിന്റെ രണ്ടാമത്തെ വിപുലീകരണം, പ്രകൃതിദൃശ്യങ്ങൾ, പരമ്പരാഗത വാസ്തുവിദ്യ എന്നീ മൂന്ന് വാസ്തുവിദ്യ സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് റോയൽ കമീഷൻ അധികൃതർ പറഞ്ഞു.
മക്കയുടെ പ്രകൃതിപരമായ പരിസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ചും വൈവിധ്യമാർന്ന നിർമാണ ബദലുകൾ കൊണ്ടും നഗര ഭൂപ്രകൃതിയെ സുസ്ഥിരവും സന്തുലിതവുമായ രീതിയിൽ വികസിപ്പിക്കുക എന്നതാണ് നവീകരണ പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം ആധികാരികതയും നവീകരണവും തമ്മിലുള്ള സംയോജനം കൈവരിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, മക്കയുടെ ആഗോള പദവിക്ക് അനുയോജ്യമായ ഒരു നഗര പരിസ്ഥിതി സൃഷ്ടിക്കുക എന്നിവയും ഉദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

