അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsഎൻ.വി റസാഖ് അനുസ്മരണ സമ്മേളന പരിപാടി നാസർ വെളിയംകോട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡ് മുൻ അംഗവും മുസ് ലിംലീഗ് നേതാവുമായിരുന്ന എൻ.വി റസാഖ് എന്ന കുഞ്ഞിമാന്റെ പേരിലുള്ള അനുസ്മരണ സമ്മേളനവും പ്രാർഥന സദസ്സും ജിദ്ദ ആമയൂർ മേഖല യു.ഡി.എഫ് കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് പരിപാടി ഉദ്ഘാടനം ചെയ്തു.
സമീർ ആമയൂർ അധ്യക്ഷത വഹിച്ചു. താഹിർ ആമയൂർ മുഖ്യപ്രഭാഷണം നടത്തി. എൻ.വി റസാഖ് എന്ന കുഞ്ഞിമാന്റെ വിയോഗം നാടിന്റെ പൊതുപ്രവർത്തനങ്ങൾക്ക് ഏറ്റ കനത്ത ആഘാതമായെന്ന് പരിപാടി വിലയിരുത്തി. ഫൈസൽ മുത്തു, സിദ്ദീഖ് ചെരണി, സിയാദ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. നാസർ മൂത്തേടം സ്വാഗതവും ഇല്യാസ് കടവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

