ഇ.എം.എസ്-എ.കെ.ജി അനുസ്‌മരണം
text_fieldsനവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ.എം.എസ്-എ.കെ.ജി അനുസ്മരണ പരിപാടിയിൽ എ.പി. സാക്കിർ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. നവോദയ യാംബു രക്ഷാധികാരി ഗോപി മന്ത്രവാദി ഉദ്‌ഘാടനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് വിനയൻ അധ്യക്ഷത വഹിച്ചു. ഫാഷിസ്റ്റ് സമീപനങ്ങളും വർഗീയതയും അടക്കം രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ പങ്കുചേരണമെന്ന് പ്രവാസിസമൂഹത്തോട് പരിപാടി ആഹ്വാനംചെയ്തു. ഇ.എം.എസ് അനുസ്മരണപ്രമേയം എബ്രഹാം തോമസും എ.കെ.ജി അനുസ്മരണ പ്രമേയം എ.പി. സാക്കിറും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും ഏരിയ ട്രഷറർ സിബിൾ പാവറട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

